0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

'മുടി വലിക്കല്ലേ വേദനിക്കും.. കുറച്ചു ശരീരം അനങ്ങുന്നത് നല്ലതല്ലേ..'

'കുറച്ചു മുടി പറിഞ്ഞു പോകുന്നതും നല്ലതാ..'

ഇഷാനി ശരിക്കും മുടി പിടിച്ചു വലിക്കാൻ തുടങ്ങി..

'അയ്യോ വലിക്കല്ലേ.. ദേ നീ ചോദിച്ച കാര്യം..'

ഞാൻ ജാക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്തു അവളുടെ കയ്യിൽ കൊടുത്തു. അവൾ മുടിയിൽ നിന്നും പിടുത്തം വിട്ടു

'താങ്ക് ഗോഡ്... ഹോ ഇതെങ്ങാനും സാറിന്റെ കയ്യിൽ എത്തിയിരുന്നേൽ നിന്നെ കൊന്നേനെ..'

ഇഷാനി "ഐ ലവ് യൂ " എന്നെഴുതിയ പേപ്പർ നിവർത്തി നോക്കി കൊണ്ട് പറഞ്ഞു

'എത്തിയില്ലല്ലോ.. ഇതൊക്കെ നമുക്ക് നിസാര കേസ് അല്ലേ..'

ഞാൻ സ്വയം പൊക്കി അടിച്ചു

'എന്നാലും നീ എന്ത് പെട്ടന്നാണ് ഇത് എടുത്തു തിരിച്ചു വന്നത്.. ഞാൻ കരുതി കൊറേ നേരം എടുക്കുമെന്ന്..'

'അതിന് ആര് അകത്തു കയറി ഇതൊക്കെ എടുത്തു...! ഞാൻ ജസ്റ്റ്‌ ഒന്ന് ഉള്ളിൽ ചാടി രണ്ട് മിനിറ്റ് അവിടെ തന്നേ നിന്നിട്ട് തിരിച്ചു ചാടിയതാണ്..'

ഞാൻ പറഞ്ഞു

'ങേ.. അപ്പോൾ ഈ പേപ്പർ എങ്ങനെ കിട്ടി..?

ഇഷാനി അത്ഭുതത്തോടെ ചോദിച്ചു

'നീ പറഞ്ഞ ഐഡിയ ഞാൻ നേരത്തെ പ്രയോഗിച്ചു.. രേണുവിനെ കൊണ്ട് നൈസ് ആയി എടുപ്പിച്ചു..'

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

'എടാ ദുഷ്ടാ.. നിനക്ക് അപ്പോൾ ഇത് നേരത്തെ കിട്ടിയോ..? അപ്പോൾ എന്നെ എന്തിനാ ഇത്രയും നേരം പിടിച്ചു നിർത്തി ഇവിടെ എല്ലാം ഇട്ട് ഓടിച്ചത്..?

അവൾ എന്നെ തല്ലാൻ വന്നു കൊണ്ട് ചോദിച്ചു

'ഞാൻ നിന്നോട് വീട്ടിൽ പൊക്കോളാൻ എപ്പോ തൊട്ട് പറയുന്നു. നീ ആണ് പോകാതെ ഇരുന്നത്.

💬 Comments

View all comments