0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 18125

ഇപ്പോൾ പെട്ടന്നൊരു ഇഷ്ടം..?

എനിക്ക് സത്യത്തിൽ അത് മനസിലായില്ല

' എനിക്കിപ്പോ അതിന് അവളോട് ദേഷ്യം ഒന്നുമില്ലല്ലോ.. നീ അവളോട് എന്നേക്കാൾ ഇമ്പോർട്ടൻസ് കൊടുക്കുമ്പോ എനിക്ക് ദേഷ്യം വരുമായിരുന്നു.. ഇനിയാ പ്രശ്നം ഇല്ല..'

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഇഷാനിക്ക് വേണ്ടി എന്തെങ്കിലും വാങ്ങാൻ പറഞ്ഞു എന്നെ ഓരോ കടയും കയറ്റി ഇറക്കി. ഒടുവിൽ ഒരു കടയിൽ വച്ചു നല്ല വെള്ളാരംകല്ലുകളും ചില്ല് കൊത്തി മിനുക്കിയ കല്ലുകളും ചേർത്ത് വച്ച പോലെ ഉള്ള കയ്യിലിടുന്ന ഒരു ഓർണമെന്റ് അവൾ എടുത്തു

'ഇത് അവൾക്ക് നല്ലോണം ചേരും..'

അവൾ അത് സ്വന്തം കയ്യിൽ ഇട്ട് നോക്കി കാണിച്ചു കൊണ്ട് പറഞ്ഞു.. ഇഷാനി അത് വാങ്ങുമോ ഇല്ലയോ എന്ന് അറിയില്ല എങ്കിലും ഞാനത് വാങ്ങി.. അന്ന് വൈകിട്ട് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.. ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ഓർമ്മകളും നെഞ്ചിൽ ഇട്ട് ക്ഷീണിച്ചു ഉറക്കം പിടിക്കുന്ന കണ്ണുകളുമായി ഞങ്ങൾ കോളേജിനു മുന്നിൽ വന്നിറങ്ങി.. പലരുടെയും വീട്ടിൽ നിന്നും ആളുകൾ പിക്ക് ചെയ്യാൻ വന്നിരുന്നു. കൃഷ്ണ രാവിലെ എത്തുള്ളു എന്ന് വീട്ടിൽ കള്ളം പറഞ്ഞിരുന്നു. എന്റെ കൂടെ വീട്ടിലേക്ക് പോരാനുള്ള പ്ലാൻ ആയിരുന്നു അവൾക്ക്. ഞാനത് വേണ്ടെന്ന് പറഞ്ഞത് കൊണ്ട് അവൾ കറക്റ്റ് സമയം പറഞ്ഞു. അവളുടെ വീട്ടിൽ നിന്നും കാർ വന്നിട്ടുണ്ട്. രാഹുൽ എന്റെ കൂടെയാണ് വരുന്നത്.. എല്ലവരും ചേർന്നു അവസാനം ഒന്ന് കൂടി അർത്തു വിളിച്ചിട്ട് ഓരോരുത്തരായി പിരിഞ്ഞു പോയി..

അടുത്ത ദിവസം ക്ലാസിൽ വന്നപ്പോളും പലരും ടൂറിന്റെ ഹാങ്ങോവറിൽ നിന്നും മാറിയിട്ടില്ല എന്ന് മനസിലായി. സംസാരം എല്ലാം ടൂറിന്റെ വിശേഷങ്ങൾ ആയിരുന്നു. ആ കൂട്ടത്തിൽ ഒരു വിശേഷങ്ങളും ഇല്ലാഞ്ഞത് ഇഷാനിക്ക് മാത്രം ആയിരുന്നു. അവൾ പതിവ് പോലെ ഒരു മൂലയിൽ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു എവിടേക്കോ നോക്കി ഇരിക്കുന്നു.. എനിക്ക് അവളുടെ മുഖത്ത് നോക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി. അവളോട് പ്രണയം ഉള്ളിൽ ഉണ്ടായിട്ടും കൃഷ്ണ ആയി ഹൂക് അപ്പ് ആയത് എനിക്ക് വല്ലാത്ത കുറ്റബോധം സൃഷ്ടിച്ചു. പിന്നെ ആലോചിച്ചപ്പോൾ ഒരുപക്ഷെ ഇഷാനിയെ മറക്കാൻ ഇത് കൊണ്ട് സാധിച്ചേക്കും എന്ന് കരുതി. അവളെ അവളുടെ വഴിക്ക് വിടാം.. കുറ്റബോധം കാരണം അന്ന് കോളേജിൽ വച്ചു ടൂറിനു വാങ്ങിയ ആ ഓർണമെന്റ് അവക്ക് കൊടുക്കാൻ കഴിഞ്ഞില്ല.. കൃഷ്ണ എന്നോട് ഇങ്ങോട്ട് വന്നു അത് കൊടുത്തോ എന്നൊക്കെ തിരക്കി. ഞാൻ ഇല്ലാ എന്ന് മാത്രം മറുപടി കൊടുത്തു..

രണ്ട് മൂന്ന് ദിവസത്തെ സാവകാശത്തിൽ അവളോട് സംസാരിക്കാൻ ഉള്ള മൈൻഡ് ഞാൻ ഉണ്ടാക്കി എടുത്തിരുന്നു. ഇനി ഒരിക്കലും പഴയ പോലെ അവളെ കാണില്ല എന്നും ഒരു നല്ല ഫ്രണ്ട് ആയിരിക്കും എന്നൊക്കെ പറയാം എന്ന് കരുതി. ക്ളീഷേ ആണ്..

💬 Comments

View all comments