Chapter Title : റോക്കി 4 [സാത്യകി]
പക്ഷെ സാഹചര്യത്തിൽ ഇതൊക്കെ ഉള്ളു പറയാൻ. കോളേജിൽ വച്ചു അവളോട് മിണ്ടാൻ ഒരു മടി തോന്നി. അവൾ എന്നെ മൈൻഡ് ആക്കാതെ പോയാൽ അതാരെങ്കിലും കണ്ട് എനിക്ക് ക്ഷീണം ആകും.. സൊ കോളേജ് വിട്ടു കഴിഞ്ഞു പോകുന്ന വഴിയിൽ വച്ചു സംസാരിക്കാം എന്ന് കരുതി. കൃത്യം ഇഷാനി കോളേജ് ഗേറ്റ് കടന്നു പോയപ്പോൾ ഞാൻ ബൈക്ക് എടുത്തു അവളുടെ പുറകെ വച്ചു പിടിച്ചു. കോളേജ് മെയിൻ ഗെറ്റ് ന് മുന്നിൽ എത്തിയപ്പോൾ ആണ് അവൾ ബൈക്കിൽ ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ ആയി സംസാരിക്കുന്നത് കണ്ടത്. ഞാൻ പോലും അറിയാതെ എന്റെ കാൽ തനിയെ ബ്രേക്ക് പിടിച്ചു. അവരുടെ അടുത്ത് എന്റെ വണ്ടി ചെന്നു നിന്നു
'ആഹ്... അർജുൻ.. എന്തൊക്കെ ഉണ്ട്..?
ബൈക്കിൽ ഇരുന്ന ആൾ എന്നെ പുഞ്ചിരിയോടെ വിളിച്ചു. ഇവനേ എനിക്കറിയാമല്ലോ..? ഞാൻ മനസ്സിൽ ഇവനേതാ എന്ന് തിരഞ്ഞു പോയി. പെട്ടന്ന് തന്നെ ആളെ കിട്ടി. ഉണ്ണികൃഷ്ണൻ... അവളുടെ നാട്ടിൽ ഉള്ള അവളോട് താല്പര്യം ഉണ്ടെന്ന് പറഞ്ഞിട്ടുള്ള ആ പയ്യൻ. ഇഷാനിയുടെ ചേച്ചിയുടെ കല്യാണത്തിന് പോയപ്പോ പരിചയപ്പെട്ടതാണ് ഇയാളെ..
'ഓ..'
ഞാൻ സുഖം ആണെന്ന മട്ടിൽ ഒന്ന് മൂളി
'എന്താ ഇവിടെ..?
അതാണ് എനിക്ക് അറിയേണ്ടത്.. നീ എന്താടാ ഇവിടെ..?
'ഞാൻ ഇവിടെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാ.. പോകുമ്പോൾ ഇവളെ ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി..'
അവൻ പറഞ്ഞു
'ബൈക്കിലോ..?
എനിക്ക് സ്വാഭാവികം ആയി സംശയം തോന്നി. അവിടുന്ന് ഇവിടെ വരെ ബൈക്കിൽ ഇന്റർവ്യൂവിന് വരാൻ ഇവന് വട്ട് വല്ലതും ഉണ്ടോ..?
'ബൈക്ക് ഫ്രണ്ട്ന്റെയാ.. ഞാൻ ഇന്നലെ വൈകിട്ട് വന്നതാ. അവിടെ ആയിരുന്നു സ്റ്റേ.. '
അവന്റെ മറുപടി എനിക്ക് തൃപ്തികരം ആയി തോന്നിയില്ല. സത്യത്തിൽ ആ ചെറുപ്പക്കാരൻ പറഞ്ഞതിൽ ഒരു കള്ളവും ഇല്ലായിരുന്നു. പക്ഷെ ഇഷാനി എന്നെ അധികം മൈൻഡ് ആക്കാതെ അവന്റെ അടുത്ത് കയറി നിൽക്കുന്നത് കണ്ടപ്പോ എനിക്ക് എന്തോ ഒരു ദേഷ്യം.. പക്ഷെ ഞാനത് പുറത്ത് കാണിച്ചില്ല. അവനോട് ചിരിച്ചു കാണിച്ചു ഞാൻ ബൈക്ക് മുന്നോട്ടു എടുത്തു. അവര് സംസാരിക്കുന്നതിന് ദൂരെ മാറി ഞാൻ ബൈക്ക് പാർക്ക് ചെയ്തു. എന്നിട്ട് ഒരു ഓട്ടോയുടെ മറവിൽ ഇരുന്നു ഞാൻ അവരെ നിരീക്ഷിച്ചു. അവര് പിന്നെയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എന്താണെന്ന് കേൾക്കാൻ പറ്റുന്നില്ലല്ലോ.. ഒടുവിൽ അവൻ ബൈക്ക് തിരിച്ചു വന്നതും അവൾ അവന്റെ പുറകിൽ കയറി...
മാമല മൈര്.... എനിക്ക് ഇത്രയും പൊസ്സസ്സീവ്നെസ്സ് ലൈഫിൽ ഉണ്ടായിട്ടില്ല. എന്റെ മനസ് വല്ലാതെ വയലന്റ് ആയി. ആരെയെങ്കിലും തല്ലണം എന്തെങ്കിലും അടിച്ചു പൊളിക്കണം എന്നൊക്കെ തോന്നുന്ന ഒരു അവസ്‌ഥയിൽ ഞാൻ എത്തി. അവര് ബൈക്കിൽ കയറി എന്റെ കണ്മുന്നിൽ നിന്ന് പോകുന്ന വരെയും
💬 Comments
View all comments