0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 12552

അതിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധം എന്റെ നിയന്ത്രണങ്ങൾ പതിയെ നഷ്ടപ്പെടുത്തുന്ന പോലെ തോന്നിച്ചു. ഞാൻ മെല്ലെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചപ്പോൾ അവൾ കൈ എന്റെ മുഖത്ത് ഒരു തട പോലെ വച്ചു

'കുറച്ചു മുന്നേ കിട്ടിയത് പോരാരുന്നോ...?

അവൾ ചോദിച്ചു

'പോരായിരുന്നു എന്ന് തോന്നുന്നു..'

ഞാൻ പറഞ്ഞു

'ഗിഫ്റ്റ് എപ്പോളും ഒന്നും കൊടുക്കാൻ പറ്റില്ല കേട്ടല്ലോ. ഫസ്റ്റ് ഡേയ് ആയത് കൊണ്ട് ഇന്നൊരു ഡിസ്‌കൗണ്ട് തന്നേക്കാം..'

അവൾ തമാശ പോലെ പറഞ്ഞിട്ട് കൈ മാറ്റി പെട്ടന്നൊരു ഉമ്മ എന്റെ ചുണ്ടിൽ വച്ചു. ഒരു നിമിഷമേ ആ ചുംബനം നീണ്ടു നിന്നുള്ളു എങ്കിലും എന്നിൽ ഒരു തീപ്പൊരി വീണ പ്രതീതി ആയിരുന്നു അപ്പോൾ.അവൾ തല മെല്ലെ എന്റെ നെഞ്ചിലേക്ക് വച്ചു കിടന്നു.. ഞാൻ അവളുടെ കൈകളിൽ മെല്ലെ തലോടി

'എന്ത് ശക്തിയിൽ ആട നെഞ്ച് ഇടിക്കുന്നത്..?

എന്റെ നെഞ്ചിൽ തല വച്ചത് കൊണ്ട് അവൾക്ക് എന്റെ നെഞ്ചിടിപ്പ് അറിയാൻ കഴിയും

'അതങ്ങനാ..'

ഞാൻ പറഞ്ഞു

'എങ്ങനെ..? ഒരുമ്മ തന്നതിന്റെ ആണോ ഇത്..?

അവൾ കൗതുകത്തോടെ ചോദിച്ചു

'അശോ എന്റെ ഉമ്മക്കു ഇത്രയും പവർ ഉണ്ടായിരുന്നോ..?

'പിന്നില്ലാതെ... '

'എനിക്ക് പക്ഷെ അങ്ങനെ നെഞ്ച് ഒന്നും ഇടിക്കുന്നില്ല..'

അവൾ പറഞ്ഞു. ഒരുപക്ഷെ എനിക്ക് ആദ്യം ഉണ്ടായത് പോലെ ഒരു മരവിപ്പ് ആയിരിക്കും അവൾക്ക് ഇപ്പോളും. ഞാൻ കരുതി.

'എനിക്ക് ഇപ്പോളും ഇത് വിശ്വസിക്കാൻ പറ്റണില്ലടി..'

ഞാൻ പറഞ്ഞു

'നമ്മൾ സെറ്റ് ആയതോ..?

അവൾ ചോദിച്ചു

'അതെ.. നീ ഇങ്ങനെ ഒക്കെ പെരുമാറുന്നത് എനിക്ക് ഭയങ്കര വണ്ടർ ആണ്..'

'ഞാനും ചിന്തിച്ചു. എനിക്ക് തന്നെ തോന്നി എനിക്ക് വട്ടായോ എന്ന്.. സത്യത്തിൽ നിന്നെ വന്നപ്പോ ഇവിടെ കണ്ടിരുന്നു എങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. അങ്ങനെ ആരുന്നേൽ ഞാൻ ഇപ്പോൾ മിണ്ടാതെ കിടന്നു മോങ്ങിയേനെ, നീ നേരം വെളുക്കുമ്പോൾ പോകുകയും ചെയ്തേനെ..'

'അപ്പോൾ നീ എന്നെ കാണാഞ്ഞത് എന്റെ ഭാഗ്യം..'

ഞാൻ പറഞ്ഞു

'എന്റെയും ഭാഗ്യം..'

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ആ സന്തോഷത്തിന്റെ ഇടയിലും വരാൻ ഇരിക്കുന്ന ദുഃഖത്തിന്റെ ഒരു ചിത്രം എന്റെ മനസ്സിൽ വന്നു. ഇത് ഒരുപാട് മുന്നോട്ടു പോകുന്നതിന് മുമ്പ് തന്നെ ഇഷാനി കൃഷ്ണയുടെ കാര്യം അറിയണം.

'എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..'

ഞാൻ രണ്ടും കല്പ്പിച്ചു പറഞ്ഞു

'എന്താടാ...?

അവൾ ചോദിച്ചു

'കുറച്ചു സീരിയസ് ആയ കാര്യം ആണ്..'

'കേട്ടാൽ വിഷമം വരുന്ന എന്തെങ്കിലും ആണോ..?

അവൾ ചോദിച്ചു

'അതെ. വിഷമം എന്തായാലും ഉണ്ടാകും..'

'എന്നാൽ ഇപ്പോൾ പറയണ്ട..'

അവൾ പറഞ്ഞു

'പക്ഷെ നിന്നോട് അത് പറയാതെ ഇരിക്കാൻ വയ്യ..'

'നീ എന്നെ പേടിപ്പിക്കല്ലേ.. ഇപ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആണ്. നീ

💬 Comments

View all comments