Chapter Title : റോക്കി 5 [സാത്യകി]
പറയുന്നത് കേട്ടാൽ അതൊക്കെ സ്പോയിൽ ആകുമെന്ന് എനിക്ക് തോന്നുന്നു..'
'പക്ഷെ ഇത് നീ എപ്പോൾ ആയാലും അറിയണ്ടതാണ്..'
ഞാൻ പറഞ്ഞു
'സീരിയസ് ആണോ....?
അവൾ ചോദിച്ചു
'അതെ. കുറച്ചു സീരിയസ് ആണ്...'
'എന്നാൽ നീ പിന്നെ എപ്പോളെലും പറഞ്ഞാൽ മതി.. ഞാൻ കുറച്ചു ദിവസം കൂടി ഇവിടെ ഉണ്ടല്ലോ.. പോകുന്നെന് മുന്നേ എപ്പോളെങ്കിലും പറഞ്ഞാൽ മതി.. ഇന്ന് വേണ്ട.. പ്ലീസ്.....'
അവൾ എന്റെ താടിയിൽ തടവി കൊണ്ട് പറഞ്ഞു
'അല്ല.. നീ ഇനി കുറച്ചു ദിവസം കൂടിയേ ഇവിടെ ഉള്ളു...? അപ്പോൾ വെക്കേഷൻ കഴിഞ്ഞാൽ നീ അങ്ങോട്ട് മാറുമോ...?
'പിന്നെ ഞാൻ ഇവിടെ നിക്കാനോ...?
'ഇത്രയും ദിവസം നിന്നില്ലേ..? ഇനിയിപ്പോ രണ്ട് മൂന്ന് മാസം കൂടി അല്ലേ ക്ലാസും ഉള്ളു. പിന്നെ നീ തന്നെ അല്ലേ പറഞ്ഞത് എന്നെ വിട്ടു നിക്കാൻ പറ്റില്ല എന്നൊക്കെ..'
'എടാ പൊട്ടാ അത് നീ ഇവിടെ വിട്ടു പോകുന്ന കാര്യം ആണ് പറഞ്ഞത്. ഞാൻ സ്‌ഥിരം ഇവിടെ താമസം ആക്കിയാൽ, അത് ശരിയാവൂല...'
'അതെന്താ..?
ഞാൻ സംശയത്തോടെ ചോദിച്ചു
'അത് ശരിയാണോ നമ്മൾ ഇങ്ങനെ ഒക്കെ... പിന്നെ ഇടക്കൊക്കെ ഞാൻ വരാം.. അത് പോരേ.. ഇവിടെ നിന്നാൽ എന്റെ പഠിത്തം ഒക്കെ കുളം ആകും. ഇപ്പോൾ തന്നെ കുറച്ചു ദിവസം ആയി ഞാൻ ബുക്ക് തുറന്നിട്ട് ശരിക്കും...'
'ഞാനാണോ നിന്നെ ഉഴപ്പുന്നത്...?
ഞാൻ പിണക്കത്തിൽ ചോദിച്ചു
'അങ്ങനെ അല്ല.. നീ ഉള്ളപ്പോൾ എനിക്ക് കോൺസെൻട്രേഷൻ കിട്ടില്ല.. നീയായിരിക്കും എനിക്ക് ഫസ്റ്റ് പ്രിഫ്രറൻസ് പഠിക്കുന്നതിനേക്കാൾ.. '
അവൾ ഉള്ളത് തന്നെ ആണ് പറഞ്ഞത്. അവൾ ഇവിടെ ഉണ്ടേൽ ഞങ്ങൾ എപ്പോളും എന്തേലും കളി ചിരി ഒക്കെ ആയി ഓളം ആയി പോകും. അവളുടെ പഠിത്തം ഒന്നും നടക്കില്ല.
'ശരി.. നിന്റെ ഇഷ്ടം പോലെ...'
ഞാൻ പറഞ്ഞു
'പിണങ്ങി...?
'ഇല്ല...'
'പിന്നെന്താ ശബ്ദത്തിന് ഒരു മാറ്റം..?
അവൾ ചോദിച്ചു
'നീ പോകുന്ന ഓർത്തപ്പോ ഒരു വിഷമം..'
ഞാൻ പറഞ്ഞു
'എനിക്ക് വിഷമം ഒന്നും ഇല്ലെന്നാണോ..? പിന്നെ ഇവിടുന്ന് മാറിയാലും എന്നും നമ്മൾ കോളേജിൽ വച്ചു കാണില്ലേ.. പിന്നെ എന്താ..?
'മ്മ്. ശരി..'
ഞാൻ സമ്മതിച്ചെന്ന മട്ടിൽ പറഞ്ഞു. അവൾ പിന്നെയും കുറെ നേരം സംസാരിച്ചു. എന്റെ വിഷമം മാറ്റാൻ വേറെ പല വിഷയങ്ങളും അവൾ എടുത്തിട്ടു..
'നിനക്ക് എന്റെ അടുത്ത് ഏറ്റവും ഇഷ്ടം ഉള്ള കാര്യം എന്താ..?
അവൾ ചോദിച്ചു
'അങ്ങനെ പ്രത്യേകിച്ച് ഒരു കാര്യം പറയാൻ ഇല്ല.. എല്ലാം ഇഷ്ടം ആണ്. ഇഷ്ടപ്പെടാതെ ഇരിക്കാൻ നിന്നിൽ ഞാൻ ഒന്നും കണ്ടിട്ടില്ല..'
'ഞാൻ അത്രക്ക് പൊളി ആണോ..?
അവൾ തമാശ രീതിയിൽ ചോദിച്ചു
'ആന്നെ.. '
'എന്നിട്ട് ആണോ നീ എന്നെ
💬 Comments
View all comments