0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

ഇവിടുന്ന് പോകുമ്പോൾ ഇതെനിക്ക് ഊരി തന്നോ.. അത് വരെ ഇടാൻ പ്രശ്നം ഇല്ലല്ലോ..?
ഞാൻ ചോദിച്ചു

'വേണ്ട. അത് ശരിയാവില്ല. നീ ഇത് വാങ്ങു..'
അവൾ എന്റെ കൈ പിടിച്ചു കൊലുസ് തരാൻ വേണ്ടി വിരൽ നിവർത്താൻ ശ്രമിച്ചു. പക്ഷെ ഞാൻ കൈ മുറുക്കെ പിടിച്ചു..

' വേണ്ടേൽ വേണ്ട. പക്ഷെ ഒന്ന് ഇട്ടു കാണിക്ക്..'
അറ്റ്ലീസ്റ്റ് അവളുടെ കാലിൽ അതൊന്ന് കിടന്നു കാണാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു

'പറ്റില്ല. നീ ഇത് പിടിക്ക്..'
അവൾ വാശിയോടെ പറഞ്ഞു. ഞങ്ങൾക്ക് ഇടയിൽ കുറച്ചു ദിവസം ആയി വലിയ വഴക്ക് ഒന്നും ഉണ്ടായിരുന്നില്ല. ഇനി ഇത് പറഞ്ഞു ഒരു പിണക്കം ഉണ്ടാകേണ്ട എന്ന് കരുതി ഞാൻ കൈ നീട്ടി അവളുടെ കയ്യിൽ നിന്നും കൊലുസ് വാങ്ങിച്ചു.. എന്റെ മുഖം ഒരല്പം വാടിയിരുന്നു. അത് അവൾ ശ്രദ്ധിച്ചു

'പിണങ്ങിയോ എന്നോട്..?
അവൾ ചോദിച്ചു

'ഇല്ല..'
ഞാൻ പറഞ്ഞു

'മുഖത്ത് പിണക്കം ഉണ്ടല്ലോ..?
അവൾ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു

'പിന്നെ... നിനക്ക് തോന്നുന്നതാ...'
ഞാൻ ഒഴിയാൻ ശ്രമിച്ചു

'നീ ഓരോന്ന് ഇങ്ങനെ കൊണ്ട് വരും എന്നെ ഇളക്കാൻ. എന്നിട്ട് അവസാനം നമ്മൾ തമ്മിൽ പിണക്കവും ആകും..'

'എനിക്ക് പിണക്കം ഇല്ലെന്ന് പറഞ്ഞല്ലോ..'
ഞാൻ കുറച്ചു ശബ്ദം ഉയർത്തി ആണ് പറഞ്ഞത്

'കണ്ടോ.. കണ്ടോ.. ദേഷ്യം വരുന്നത്.. അതിങ്ങ് താ ഞാൻ ഇട്ടു നോക്കട്ടെ..'
അവൾ എന്റെ കയ്യിലെ കൊലുസിനായി കൈ നീട്ടി

'ദേഷ്യം ഒന്നുമല്ല.. ഞാൻ ഇത് ചുമ്മാ വാങ്ങിയതാ.. നീ ഇടുമെന്നു ഒന്നും പ്രതീക്ഷിച്ചില്ല.. അത്

💬 Comments

View all comments