Chapter Title : റോക്കി 5 [സാത്യകി]
നല്ല കുട്ടി എന്നെ ഞാൻ പറയിച്ചുള്ളൂ.. പക്ഷെ ഇവിടെ വന്നു കഴിഞ്ഞു എല്ലാവരും എന്നെ മോശക്കാരി ആയി കാണാൻ തുടങ്ങി.. എന്റെ അടുത്ത് തെറ്റ് ഇല്ലാഞ്ഞിട്ട് പോലും എല്ലാവർക്കും ചീത്ത ആയി. സത്യം പറയാമല്ലോ എനിക്ക് ഇവിടെ പഠിക്കാൻ വരാൻ തന്നെ പേടിയും വെറുപ്പും ആയിരുന്നു. വേറെ മാർഗം ഇല്ലാത്തത് കൊണ്ട് ഞാൻ പിന്നെയും ഇവിടെ പഠിക്കാൻ വന്നു. എല്ലാ ദിവസവും ആരുടെയെങ്കിലും കളിയാക്കലും കമന്റടിയും ഒക്കെ കേൾക്കണം. എല്ലാം ചേഞ്ച് ആയതു നീ വന്നതോടെ ആണ്..'
അത് പറയുമ്പോ അവളെന്നെ നന്ദിയോടെയും ഇഷ്ടത്തോടെയും ഒക്കെ നോക്കി.. അത്രയും നേരം പറഞ്ഞിട്ടും നിറയാത്ത മിഴികളിൽ ഒരു നനവ് പടർന്നു. കരച്ചിലിന് ഇട വരുത്താതെ അവൾ തുടർന്നു
'നീ വന്നു കഴിഞ്ഞു ആണ് ഇവിടെ വരാൻ എനിക്കൊരു താല്പര്യം തോന്നിയത്. അവിടെ എനിക്ക് കിട്ടിയ ഫ്രണ്ട്.. പതിയെ പതിയെ ആൾക്കാരുടെ കളിയാക്കൽ ഒക്കെ കുറഞ്ഞു. ഞാൻ ഇല്ലാത്തപ്പോൾ കളിയാക്കുമായിരിക്കും എങ്കിലും എന്റെ മുന്നിൽ വന്നു ആരും കളിയാക്കുകയോ മോശം പറയുകയോ ഇരട്ടപ്പേര് വിളിക്കുകയോ ചെയ്യാറില്ല.. അതൊക്കെ നീ കാരണം ആണ്..'
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ വീണ്ടും സംസാരിച്ചു
'എല്ലാം ഓക്കേ ആയി പോയതാണ്. നമ്മൾ അന്ന് നൈറ്റ് ഇവിടെ വന്നു കുടിക്കുന്ന അന്ന് വരെ.. അന്ന് കുറച്ചു കുടിച്ചപ്പോ തന്നെ ഞാൻ വേറെ ആരെയോ പോലെ പെരുമാറി. എനിക്ക് ഓർമയുണ്ട് ഞാനാണ് നിന്നോട് കിസ്സ് ചോദിച്ചത്. നിന്റെ ഭാഗത്തു ഒരു തെറ്റും ഇല്ല. പക്ഷെ രാവിലെ എണീറ്റ് ബോധം വന്നപ്പോ ആണ് എനിക്ക് എന്നോട് തന്നെ
💬 Comments
View all comments