0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.4K

പുച്ഛം തോന്നിയത്. ഞാൻ ഇന്നേ വരെ ചിന്തിക്കാത്ത പോലെയും പെരുമാറാത്ത പോലെയുമൊക്കെ പെരുമാറി.. ആ തോട്ട്സ് ഒക്കെ എങ്ങനെ എന്റെ ഉള്ളിൽ ഉണ്ടായി എന്ന് പോലും എനിക്കറിയില്ല.. എനിക്ക് അപ്പോൾ തോന്നി ഞാനും എന്റെ അമ്മയെ പോലെ ആണ് എന്ന്.. എന്റെ മനസിലും ദുഷിച്ച ചിന്തകൾ ഒക്കെ ഉണ്ടെന്ന് എനിക്ക് തോന്നി. ഞാനെത്ര മൂടി വച്ചാലും എന്റെ ഉള്ളിലെ അമ്മയുടെ സ്വഭാവം എന്നിൽ തന്നെ ഉണ്ടെന്നൊക്കെ എനിക്ക് തോന്നി..'

അത് പറഞ്ഞു അവൾ നെടുവീർപ്പിട്ടു. അവളുടെ മുഖം ആകെ കലങ്ങിയ പോലെ ഉണ്ടായിരുന്നു..
'എനിക്ക് ഇതൊന്നും അറിയില്ലായിരുന്നെടി.. ഇത്രക്ക് ഒന്നും ഞാൻ ചിന്തിച്ചില്ല. പക്ഷെ ഒരു കാര്യം പറയട്ടെ നിന്റെ അമ്മ ചെയ്തതും നീ ചെയ്തതും ആയി യാതൊരു സാമ്യവും ഇല്ല. അതൊന്നും കമ്പയർ പോലും ചെയ്യാൻ കഴിയില്ല.. നിന്റെ അമ്മ നിങ്ങളോട് ചെയ്തത് ചതി ആണ്.. നിന്റേതു പക്ഷെ ആർക്കായാലും തോന്നുന്നത് ആണ്. അതൊരു വലിയ കുറ്റം ആയി എനിക്ക് തോന്നുന്നില്ല...'

'ഞാനും അങ്ങനെ ഒക്കെ ചിന്തിച്ചു നോക്കിയെടാ.. പക്ഷെ മനസ്സ് പൊരുത്തപ്പെടണ്ടേ.. അന്ന് നീ ആ സിറ്റുവേഷൻ മര്യാദക്ക് ഹാൻഡിൽ ചെയ്ത കൊണ്ടാണ്, അല്ലേൽ ഞാൻ എത് വരെ പോയിരിക്കും എന്ന് എനിക്ക് പോലും അറിയില്ല. അതൊക്കെ ഓർക്കുമ്പോ എനിക്ക് തല പൊളിയും..'
അവൾ തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു

'ഞാൻ പറഞ്ഞല്ലോ അത് വലിയ കാര്യം ആയി കാണണ്ട. ഞാൻ ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. അവരിൽ എല്ലാം വച്ചു ഏറ്റവും ബെറ്റർ പേഴ്സണാലിറ്റി നീ തന്നെ ആണ്. ഞാൻ ഇത് ഇഷ്ടം

💬 Comments

View all comments