0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.4K

കൊണ്ട് പറയുന്നത് അല്ല. സത്യസന്ധമായി പറയുവാ..'

അത് കേട്ടപ്പോൾ അവൾ മുഖത്തൊരു ചിരി വരുത്തി
'നീ ഇത്രയും സ്നേഹിച്ചിട്ടും ഞാൻ നിന്നെ കാരണം പോലും പറയാതെ അകറ്റി. അതാണോ നീ കണ്ട പേഴ്സണാലിറ്റി..? അന്ന് നൈറ്റ്‌ പറഞ്ഞത് ഒക്കെ എനിക്ക് ഓർമ ഉണ്ട്. അതൊന്നും കള്ളം അല്ലായിരുന്നു. എന്റെ ഫീലിംഗ്സ് നേ കുറിച്ച് പറഞ്ഞതൊക്കെ സത്യം ആണ്. പക്ഷെ അതിന് ശേഷം എനിക്ക് നിന്നെ കാണുമ്പോളും അതെല്ലാം ഓർമ വരുമ്പോളും ഈ നശിച്ച ചിന്ത എല്ലാം കയറി വരും. എന്നെ എല്ലാവരും ചീത്ത ആക്കി കളിയാക്കി നടന്നപ്പോ പോലും എനിക്ക് സ്വയം എന്നെ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ അന്നത്തെ സംഭവം എന്നെയും തോൽപ്പിച്ചു. ഞാൻ നിന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയത് ഒക്കെ അത് കൊണ്ടാണ്. നിന്നെ കാണുമ്പോൾ ആ തോട്ട്സ് എല്ലാം വരുന്ന കൊണ്ട്, നീയും ആയി പിന്നെയും അടുത്താൽ ഞാൻ പിന്നെയും എന്തെങ്കിലും അബദ്ധം കാണിക്കുമോ എന്നൊക്കെ ഓർത്ത്.. അർജുൻ....! റിയലി അന്ന് നടന്നത് എല്ലാം എന്റെ മിസ്റ്റേക്ക് ആണ്. എന്റെ മാത്രം. അത് കാരണം നീ കൂടി ഹെർട്ട് ആയതിൽ എനിക്ക് ശരിക്കും വിഷമം ഉണ്ട്.. '

അവൾ എന്നോടുള്ള ഫീലിംഗ്സ് എല്ലാം സത്യമാണ് എന്ന് പറഞ്ഞപ്പോ എന്റെ ഉള്ളിൽ ഒരു പ്രകാശം വീണിരുന്നു.. പക്ഷെ അവളുടെ സ്റ്റോറി കേട്ടപ്പോൾ അതെനിക്ക് സന്തോഷിക്കാൻ പറ്റിയ ഒരു ഏടായി തോന്നിയില്ല..
'അന്നത്തെ ഒന്നും ഒരു മിസ്റ്റേക്ക് പോലും ആയി എനിക്ക് തോന്നുന്നില്ല ഇഷാനി. നീ എന്ത് കൊണ്ട് അങ്ങനെ പെരുമാറുന്നു എന്ന് എനിക്ക് മനസിലായിരുന്നില്ല.. അതാണ്

💬 Comments

View all comments