Chapter Title : റോക്കി 5 [സാത്യകി]
കുത്തിയ ദ്വാരം പോലെ മനോഹരമായ വൃത്തം ആയിരുന്നു അവളുടെ നാഭിക്ക്.. അതിന് അരികിലൊന്നും രോമത്തിന്റെ ചെറു നാമ്പ് പോലും കാണാനില്ല. അത്രയും സുന്ദരമായ വയറിനോട് തോന്നിയ ആരാധനയിൽ അവളോട് ചോദിക്കാതെ ഞാൻ അവളുടെ പൊക്കിൾ കുഴിയിൽ ഒരു ചെറിയുമ്മ കൊടുത്തു..
ഇഷാനി പെട്ടന്ന് ബനിയൻ താഴ്ത്തി നീങ്ങി എണീറ്റ് ഇരുന്നു. ചോദിക്കാതെ ഉമ്മ വച്ചതിനു അവൾ വഴക്ക് പറയുമോ എന്നോർത്ത് ഞാൻ മുഖം ഉയർത്തി അവളെ നോക്കി.. പക്ഷെ അവളുടെ മുഖത്ത് ഞാൻ കണ്ടത് ഒരു ചിരിയായിരുന്നു..
'എന്താ ചിരിക്കുന്നെ..?
ഞാൻ ചോദിച്ചു
'ഒന്നുമില്ല..'
ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും അവൾക്ക് ചിരി നല്ലത് പോലെ വരുന്നുണ്ടായിരുന്നു
'എന്തോ ഉണ്ട്.. പറ..'
ഞാൻ നിർബന്ധിച്ചു..
'ഒന്നും ഇല്ലടാ...'
അവൾ അത് ഒഴിവാക്കാൻ ശ്രമിച്ചു
'പറഞ്ഞില്ലേൽ എനിക്ക് പറയിക്കാൻ അറിയാം...'
ഞാൻ വിരലുകൾ ഉയർത്തി കാണിച്ചു.. ഇക്കിളി ഇടുമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതവൾക്ക് മനസിലായി. അവളെ തോൽപ്പിക്കാൻ ഏറ്റവും എളുപ്പം ഇക്കിളി ആണ്..
'ഒന്നുമില്ല.. ഞാൻ ചുമ്മാ എന്തോ ഓർത്തതാ.. ഇപ്പൊ അത് മറന്നു പോയി..'
'ഓർമിപ്പിക്കാൻ എനിക്ക് അറിയാം..'
ഞാൻ കൈകൾ അവളുടെ കക്ഷങ്ങൾക്ക് അരികിലേക്ക് കൊണ്ട് പോയി..
'വേണ്ട.. ഞാൻ പറയാം..'
അവൾ ഇക്കിളി ഭയന്നു പറയാൻ സമ്മതിച്ചു
'എന്നാ പറ..'
'പറയാം..'
'പറ..'
'ഞാൻ.. ഞാൻ ഇത് സ്വപ്നം കണ്ടിട്ടുണ്ട്..'
അവൾ ചിരിയോടെ എന്നോട് പറഞ്ഞു
'എന്ത്..?
ഞാൻ ചോദിച്ചു
'നീ എന്റെ വയറിൽ ഉമ്മ വയ്ക്കുന്നത്..'
'എപ്പോ..?
ഞാൻ ചോദിച്ചു
'കുറച്ചു ദിവസങ്ങൾ മുന്നേ ആണ്..'
'എന്താ കണ്ടത്..?
ഞാൻ ചോദിച്ചു
'എനിക്ക് മൊത്തം ഒന്നും ഓർമ്മ ഇല്ല.. നീ എന്റെ വയറിൽ ഉമ്മ വയ്ക്കാൻ വരുന്നതും ഞാൻ വേണ്ടെന്ന് പറയുന്നതും.. അങ്ങനെ ഒക്കെ...'
അവൾ പറഞ്ഞു
'ഓ ഇതാണ് അന്ന് നീ എന്നോട് പറയാഞ്ഞ സ്വപ്നം അല്ലേ..?
ഞാൻ ചോദിച്ചു
ദിവസങ്ങൾ മുമ്പ് ഉറക്കത്തിൽ അവളെന്നെ കെട്ടിപ്പിടിച്ച അന്ന് അവളെന്തോ സ്വപ്നം കണ്ടിരുന്നു. അത് പറയിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല..
'ഉം...'
ഒരു കള്ളച്ചിയോടെ അവൾ പറഞ്ഞു
'അപ്പോൾ നീ എന്നെ പറ്റി അങ്ങനെ ഒക്കെ ചിന്തിക്കാറുണ്ട് അല്ലേ.. അതാണ് ഇതൊക്കെ സ്വപ്നം കാണുന്നത്..'
ഞാൻ ചോദിച്ചു
'പോടാ ചെക്കാ.. എനിക്ക് അതല്ലേ പണി.. സ്വപ്നം ഒക്കെ തന്നെ വരുന്നത് ആണ്..'
'ഒന്നുമല്ല.. നീ ഇത് പറഞ്ഞെങ്കിൽ പറയാത്ത കുറെ കാര്യം നീ കണ്ടിട്ടുണ്ട്.. എന്നെ പറ്റി ചിന്തിച്ചിട്ടുമുണ്ട്..'
ഞാൻ പറഞ്ഞു
'അയ്യോ ഇല്ല. സത്യം..'
പാവം സത്യം ഒക്കെ ഇട്ടു തന്നു..
'ശരി ശരി.. ഇനിയും എനിക്ക് എന്തെങ്കിലും തെളിവ് ഒക്കെ കിട്ടും. അന്ന് ഞാൻ പറയാം ബാക്കി..'
ഞാൻ പറഞ്ഞു..
'ഓ...'
അവൾ ചിറി കൊട്ടി എന്റെ കവിളിൽ
💬 Comments
View all comments