Chapter Title : റോക്കി 5 [സാത്യകി]
പിടിച്ചു നിർത്താൻ ആയില്ല. പെട്ടന്ന് അവളുടെ ഉള്ളിൽ ഒരു തോന്നൽ ഉണ്ടായി. അവൾ വേഗം മുറിയിലേക്ക് ചെന്നു. താൻ പോകുന്നതിന് മുമ്പ് അവൻ സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്യുന്നുണ്ടായിരുന്നു.. ആ ബാഗ് കട്ടിലിൽ ആയിരുന്നു വച്ചിരുന്നത്.. അവൾ കട്ടിലിൽ നോക്കി.. ആ ബാഗ് കാണാനില്ല..
ഇഷാനിക്ക് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും.. ബാഗ് ഇവിടെ ഉണ്ടായിരുന്നത് ആണല്ലോ.. പിന്നെ എവിടെ പോയി.. ആ ബാഗ് കൊണ്ട് അവൻ ഇതിപ്പോ എവിടെ ആണ് പോയിരിക്കുന്നത്..? ഒരെത്തും പിടിയും ഇല്ലാതെ അവൾ ചിന്തിക്കാൻ തുടങ്ങി.. അവന് നാളെ അല്ലേ പോകേണ്ടത്.. അതിന് ഇപ്പോളെ അവൻ ഇവിടുന്ന് പോകേണ്ട കാര്യം ഉണ്ടോ..? അതും തന്നോട് പറയാതെ... ഹേയ്.. തന്നോട് പറയാതെ ഒരിക്കലും അവൻ പോകില്ല.. ഇഷാനി ഒരുവിധം അവളുടെ മനസിനെ ആശ്വസിപ്പിച്ചു. പക്ഷെ മനസ് അവളുടെ വരുതിയിൽ നിൽക്കാതെ വീണ്ടും കാട് കയറി ചിന്തിക്കാൻ തുടങ്ങി... ഇന്നലെ തന്നോട് അർജുൻ പറഞ്ഞ വാക്കുകൾ അവൾ പെട്ടന്ന് ഓർത്തു..
" ഇനിയൊരിക്കലും കാണില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു അവസാനമായി നിന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയില്ല. അന്ന് അവസാനമായി നിന്നെ കണ്ടപ്പോൾ നീ എന്നത്തേയും പോലെ കാം ആയി എന്നെ ശ്രദ്ധിക്കാതെ നടന്നു പോണത് ആണ് എന്റെ ഓർമ്മയിൽ ഉള്ളത്. അപ്പോൾ എന്റെ മനസ്സിൽ അത് അവസാനത്തെ കാഴ്ച്ച ആണെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ആ പിക്ച്ചർ മതി എനിക്ക് നിന്നെ ഓർമ്മിക്കാൻ.. അങ്ങനെ കരുതി ആണ് ഞാൻ നിന്റെ അടുത്ത് വരാഞ്ഞത്..."
അവൻ ഇന്നലെ
💬 Comments
View all comments