Chapter Title : റോക്കി 5 [സാത്യകി]
ഇങ്ങനെ പറഞ്ഞിരുന്നു.. ഒരു വിടവാങ്ങൽ എന്റെ അടുത്ത് അവന് പറ്റില്ല എന്ന രീതിയിൽ.. ഇപ്പോൾ പെട്ടന്ന് അപ്രത്യക്ഷമായത് അത് കൊണ്ടാണോ..? തന്നോട് യാത്ര പറയാൻ കഴിയില്ല എന്ന് കരുതിയാണോ അവൻ ഒന്നും പറയാതെ പോയി കളഞ്ഞത്..? ഇഷാനിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.. അവളുടെ ചുണ്ടുകൾ വിറച്ചു
അവൻ ശരിക്കും പോയോ..? അവൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവൾ പുറത്തേക്ക് നോക്കി.. ബൈക്ക് അവിടെ തന്നെ ഉണ്ട്.. അപ്പോൾ അതിന് അർഥം അവൻ പോയിട്ടില്ല എന്നല്ലേ..? ഇവിടെ വിട്ടു പോകുന്നത് കൊണ്ട് ഒരുപക്ഷെ ബൈക്ക് ഇവിടെ തന്നെ വച്ചിട്ട് പോയതും ആകാം.. ഇഷാനിയുടെ മനസ് അവളോട് തന്നെ തർക്കിച്ചു തുടങ്ങി. അവൾ വീണ്ടും അവനെ പേരെടുത്തു വിളിച്ചു റൂമിലൂടെയും അടുക്കളയിലൂടെയും എല്ലാം നടന്നു.. താൻ വിളിച്ചാൽ എത്ര ദൂരത്തു നിന്നും അവൻ വിളി കേൾക്കുമെന്ന് അവൾക്ക് തോന്നി.. പെട്ടന്നൊരു കാല്പെരുമാറ്റമോ ഒരു മറുപടിയൊ തനിക്ക് പിന്നിൽ വരുമെന്ന് അവൾ കരുതി.. അവൾക്ക് അവിടെ ആകെ അനുഭവിക്കാൻ കഴിഞ്ഞത് നിശബ്ദത മാത്രം ആയിരുന്നു..
ഒടുവിൽ ഇഷാനി സ്വയം ഉറപ്പിച്ചു.. അവൻ പോയി.. തന്നോട് ഒരു യാത്ര പോലും പറയാതെ അവൻ പോയി. അല്ലെങ്കിലും യാത്ര പറയാൻ ഞാൻ ആരാ അവന്റെ.. എന്നോടുള്ള അവന്റെ ഉത്തരവാദിത്തം എല്ലാം കഴിഞ്ഞില്ലേ.. ഇനി ഇപ്പോൾ അവന് അവന്റെ കാര്യം നോക്കി പോകാമല്ലോ.. എനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് പോലും അവൻ ഓർത്തില്ലല്ലോ.. അല്ലെങ്കിലും അവനെ പറഞ്ഞിട്ട് എന്ത് കാര്യം.. പോകുവാ എന്ന് പറഞ്ഞപ്പോ പോകണ്ട എന്ന് താൻ പറഞ്ഞിരുന്നോ..? ഇല്ല.. ഒരുപക്ഷെ താൻ
💬 Comments
View all comments