0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142K

അങ്ങനെ പറയും എന്ന് അവൻ കരുതി കാണണം.. എന്റെ തെറ്റാണ്.. എല്ലാം എന്റെ മാത്രം മിസ്റ്റേക്ക് ആണ്...

നിറഞ്ഞു ഒഴുകുന്ന കണ്ണുകളോടെ ഇഷാനി വാങ്ങി കൊണ്ട് വന്ന കവറുകളിലേക്ക് നോക്കി. എത്ര ആശിച്ചു വാങ്ങി കൊണ്ട് വന്നതാണ്. ഒന്ന് കാണാൻ പോലും നിന്നില്ലല്ലോ..? ഇനിയിപ്പോ ഇതൊക്കെ തനിക്ക് എന്തിനാ... ഇഷാനിക്ക് സങ്കടത്തിനൊപ്പം ദേഷ്യം വരാൻ തുടങ്ങി.. അവൾ കയ്യിലിരുന്ന കവർ തുറന്നു അതിലെ ഷർട്ട് എല്ലാം വലിച്ചെറിഞ്ഞു.. വാച്ച് അതിന്റെ കവറോട് തന്നെ നിലത്തേക്ക് എറിഞ്ഞു.. എന്നിട്ടും അരിശം മാറാതെ കയ്യിൽ കിട്ടിയത് എല്ലാം അവൾ താഴെ എറിഞ്ഞുടച്ചു. ഭ്രാന്ത് പിടിച്ചവരെ പോലെ അവൾ അലറി കരഞ്ഞു. വർഷങ്ങൾക്ക് ഇപ്പുറം ഒറ്റപ്പെടലിന്റെ തീവ്രത അവൾ വീണ്ടും അറിഞ്ഞു.. മുംബൈ നഗരത്തിൽ നിന്നും രവിയച്ഛന്റെ ഒപ്പം വണ്ടി കയറിയതിന് ശേഷം ആദ്യമായ് അവൾ തനിച്ചായത് അവളറിഞ്ഞു. വേദനയോടെ അവൾ ആ സത്യത്തെ അംഗീകരിച്ചു.. താനിപ്പോൾ വീണ്ടും അനാഥ ആയിരിക്കുന്നു...

നിലത്തു മുട്ട് കുത്തി പൊട്ടിക്കരഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആണ് അടുക്കളവാതിൽ മെല്ലെ തുറക്കുന്ന ശബ്ദം അവൾ കേട്ടത്.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ മുഖം ഉയർത്തി നോക്കി. അർജുൻ ആണ്. ചെവിയിൽ ഒരു ഹെഡ് സെറ്റ് ഉണ്ട്. വേഷം താനിവിടെ നിന്നും പോയപ്പോ കണ്ട അതേ വേഷം തന്നെ. അവൻ എവിടെയും പോയിട്ടില്ല....? അതോ ഇത് തന്റെ തോന്നൽ ആണോ..? മനസിന്റെ ഒരു വിഭ്രാന്തി മാത്രം ആണോ ഇപ്പോൾ ഈ കാണുന്ന രൂപം..? ഇഷാനി അർജുനെ സൂക്ഷിച്ചു നോക്കി...

'എന്ത് പറ്റിയെടി...?

അവൻ സംസാരിച്ചു.. അപ്പോൾ ഇത് തോന്നൽ

💬 Comments

View all comments