0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.3K

അവൾ മടിയോടെ പറഞ്ഞു

'എന്ത് ശരിയാവൂല എന്ന്..? ഒരു കുഴപ്പവുമില്ല...'

'വൈകിട്ട് പോരെ....?

അവൾ ചോദിച്ചു

'ഇപ്പൊ വേണം......'

ഞാൻ വാശിയിൽ പറഞ്ഞു. ഒടുവിൽ അവൾ തോറ്റത് പോലെ എനിക്ക് തോന്നി

'തരാം.. പക്ഷെ കണ്ണ് തുറക്കല്ല്...'

അവൾ പറഞ്ഞു

'കണ്ണ് അടയ്ക്കുന്നത് എന്തിനാ..?

ഞാൻ ചോദിച്ചു

'അതിപ്പോ കാണണ്ട...'

അവൾ പറഞ്ഞു

'കുടിക്കാമെങ്കിൽ ആണോ കണ്ടാൽ.. നീ വാശി കാണിക്കാതെ...'

'കാണിക്കാൻ ഇപ്പൊ പറ്റൂല. നിനക്ക് വേണമെങ്കിൽ കണ്ണ് പൊത്തണം..'

അവൾ ആവശ്യപ്പെട്ടു

'എടി പ്ലീസ്.. ഒരു മിന്നായം പോലെങ്കിലും കാണിക്കെടി...'

'ഇല്ല.. അങ്ങനെ ആണേൽ മോൻ ഇപ്പൊ ഒന്നും ചെയ്യണ്ട അതിൽ...'

ഇഷാനി ഡീൽ ക്ലോസ് ചെയ്യാൻ തുടങ്ങിയപ്പോ ഞാൻ വിലപേശൽ അവസാനിപ്പിച്ചു

'ശരി.. സമ്മതിച്ചു.. ഞാൻ കണ്ണടയ്ക്കാം..'

'എനിക്ക് പക്ഷെ നിന്നെ അത്ര വിശ്വാസം ഇല്ല.. നീ കണ്ണ് തുറക്കും..'

എന്നെ വിശ്വാസം ഇല്ലാത്ത പോലെ അവൾ പറഞ്ഞു

'ഉയ്യോ ഇല്ല. സത്യം.. ഞാൻ കണ്ണ് തുറക്കില്ല..'

ഞാൻ സത്യം ചെയ്തു. പക്ഷെ എന്നാലും ഒരു ആശങ്ക അവളുടെ ഉള്ളിൽ കിടക്കുന്നുണ്ടായിരുന്നു. അവൾ പെട്ടന്ന് മുറിയിലേക്ക് പോയി ചുരിദാറിന്റെ ഷോൾ എടുത്തോണ്ട് വന്നു.. ആദ്യം അതെടുത്തു സ്വന്തം കണ്ണിന് മേലെ വെറുതെ ഒന്ന് കെട്ടി നോക്കി അത് പരീക്ഷിച്ചു. എന്നിട്ട് അതെന്റെ കണ്ണിൽ കെട്ടാൻ തുടങ്ങി.

'ഒരു സേഫ്റ്റിക്ക് ഇത് വേണം..'

എന്റെ കണ്ണ് കെട്ടി കൊണ്ട് അവൾ പറഞ്ഞു

'ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ..? എന്നെ നിനക്ക് വിശ്വസിക്കാം..'

'നിന്നെ ഈ കാര്യത്തിൽ എനിക്ക് ഒട്ടും വിശ്വാസം ഇല്ല..'

അവൾ ചിരിച്ചു കൊണ്ട്

💬 Comments

View all comments