Chapter Title : റോക്കി 6 [സാത്യകി] [Climax]
കൂട്ടി ഇവളുടെ കുറെ ആയി ഞാൻ വാങ്ങിച്ചു കൂട്ടുന്നു.. എന്നേലും ഒരെണ്ണം തിരിച്ചു കൊടുക്കണം.. ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ടു മനസിൽ പറഞ്ഞു
'തോന്നിവാസം പറയല്ല്.. '
ഇഷാനി ചൂടായത് ആണോ അതൊ വിഷമത്തിൽ പറഞ്ഞത് ആണോ എന്ന് എനിക്ക് മനസിലായില്ല..
'ഞാൻ എന്ത് തോന്നിവാസം പറഞ്ഞു. നിനക്ക് കാണിച്ചു തരാൻ മടി ആയത് കൊണ്ടല്ലേ ഞാൻ പറഞ്ഞെ..'
'അതിന് ഞാൻ വേറെ ആരെയേലും കാണിക്കാൻ പോകുവാണോ..? അതാണോ ഞാൻ..?
'അങ്ങനെ ഒന്നും ഞാൻ ഉദ്ദേശിച്ചില്ല. ഞാൻ ഒരു ഫ്ലോയിൽ പറഞ്ഞതാ..'
'നിന്റെ ഒരു ഫ്ലോ..'
എന്റെ തുടയിൽ നുള്ളി അവൾ പറഞ്ഞു. ഇഷാനി ഒന്ന് മയപ്പെട്ടു എന്ന് എനിക്ക് തോന്നി
'നിനക്ക് ഫീൽ ആയെങ്കിൽ സോറി..'
'സോറി ഒന്നും വേണ്ട.. അടി ഞാൻ തന്നല്ലോ..'
അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു
'ഞാൻ കരുതി പിണങ്ങി എന്ന്..'
ഞാൻ പറഞ്ഞു
'എനിക്ക് വയ്യ പിണങ്ങാൻ..'
അവൾ പറഞ്ഞു
'എന്നാൽ ബെറ്റ് മാറ്റാം. ആയിരം രൂപ ബെറ്റ്.. നീ തോറ്റാൽ എനിക്ക് ആയിരം രൂപ തന്നാൽ മതി..'
വെറും ആയിരം രൂപ ആയിരുന്നില്ല ഞാൻ ബെറ്റിന് വച്ചത്. ആയിരം രൂപ വച്ചു അൾട്ടിമേറ്റ് പ്രൈസ് അടിക്കാൻ ഉള്ള എന്റെ സൈക്കോളജിക്കൽ മൂവ് ആയിരുന്നു ഇത്.
'ആയിരം രൂപ..? അത് മതിയോ...?
അവൾക്ക് എന്തോ ഒരു കുറച്ചിൽ തോന്നി.
'അത് മതി..'
ഞാൻ പറഞ്ഞു
' അത് വേണ്ട.. ഞാൻ വേറൊരു കാര്യം തരാം.. ഞാൻ തോറ്റാൽ മാത്രം...'
അവളൊരു വഷളൻ ചിരിയോടെ പറഞ്ഞു
'എന്ത്..?
ഞാൻ ചോദിച്ചു
ഇഷാനി
💬 Comments
View all comments