0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 62092

കാണാതെ എന്നെ നോക്കി ചിരിച്ചു. അത് ഞങ്ങളുടെ സേഫ് വേർഡ് ആണല്ലോ.. അത് പെട്ടന്ന് കേട്ടപ്പോൾ അവൾക്ക് ചിരി വന്നു..
'നമുക്ക് BINGO കളിക്കാം..'
ഇഷാനി ചിരി അടക്കി പിടിച്ചു തമാശക്ക് പറഞ്ഞു

'അത് നിങ്ങൾ രണ്ടും അങ്ങോട്ട്‌ മാറി ഇരുന്നു കളിക്ക്..'
ശ്രുതി അവളോട് കളിയാക്കി പറഞ്ഞു..
ശ്രുതി അതിന് വേറെ അർഥം ഒന്നും ഉദ്ദേശിച്ചിരുന്നില്ല എങ്കിലും ഞങ്ങൾക്ക് രണ്ട് പേർക്കും അത് അങ്ങനെ ഫീൽ ചെയ്തു. ഇത്തവണ എനിക്കും ചിരി വന്നു.

കഴുത മടുത്തതോടെ ഞങ്ങൾ സെറ്റ് കളിക്കാൻ തുടങ്ങി. ഒരേ നമ്പർ നാലെണ്ണം കിട്ടുന്ന ആൾ ജയിക്കും. പിന്നെ കുറെ നേരം അതായി കളി. അതിനിടയിൽ രാഹുൽ ആർക്കോ തച്ചിന് ഇരുന്നു മെസ്സേജ് അയക്കുന്നുമുണ്ട്.. കുറേ നേരം ആയിട്ടും ആരും സെറ്റ് അടിക്കാഞ്ഞപ്പോ പെട്ടന്ന് അവൻ ചാടി കയറി വിളിച്ചു പറഞ്ഞു

'സെറ്റ്.. സെറ്റ്...!

'സെറ്റോ..? മൈരാണ്.. നിനക്ക് സെറ്റ് അടിക്കാനുള്ള ഏഴ് ഒരെണ്ണം എന്റെ കയ്യിലാണ്. പിന്നെ നീ എവിടുന്ന് സെറ്റ് അടിക്കും..'
ഞാൻ രാഹുലിനോട് ചോദിച്ചു. അവന്റെ കയ്യിൽ ഏഴാണ് സംഖ്യ എന്ന് ഞാൻ മനസിലാക്കിയിരുന്നു. അതിൽ ഒന്ന് എന്റെ കയ്യിൽ ഞാൻ വിദഗ്ദമായി ഒളിപ്പിച്ചു വച്ചു..

'മൈരേ അത് നിന്റെ കയ്യിൽ ആണോ..? അത് നോക്കി ആണ് ഞാൻ ഇത്രയും നേരം ഇരുന്നത്... ഇറക്കി വിടടാ പട്ടി...'
രാഹുൽ എന്നോട് പറഞ്ഞു

'സെറ്റ് ആകാൻ നമ്പർ അവന്റെ കയ്യിൽ ആണേൽ നീ എന്തിനാ സെറ്റ് അടിച്ചു എന്ന് പറഞ്ഞത്...?
കൃഷ്ണ അവനോട് ചോദിച്ചു

'ഇതാ സെറ്റ് അല്ല. ഇത് കുട്ടൂസ് സെറ്റ് ആയി എന്ന്.. മറ്റേ രേവതി... അവൾ ഇപ്പൊ ഇഷ്ടം ആണെന്ന് പറഞ്ഞേക്കുന്നു.. ദേ....'
രാഹുൽ ഫോണിൽ അവൾ അയച്ച മെസ്സേജ് ഞങ്ങൾക്ക് നേരെ നീട്ടി..
ഇഷാനി പെട്ടന്ന് എന്നെ നോക്കി ജയിച്ച ഭാവത്തിൽ ഒരു ഇളി ഇളിച്ചു. രാഹുലിന് അവളെ ഇഷ്ടം ആണെങ്കിൽ ഞാൻ ബെറ്റ് തോറ്റു എന്ന് അർഥം. പിന്നെ എനിക്ക് ബിയർ പോലും തൊട്ട് നനയ്ക്കാൻ കിട്ടില്ല..

'എന്നിട്ട് നീ എന്താ പറയാൻ പോകുന്നെ..?

💬 Comments

View all comments