Chapter Title : റോക്കി 6 [സാത്യകി] [Climax]
കൃഷ്ണ അവനോട് ചോദിച്ചു
'ആ അറിയില്ല..'
അവൻ പറഞ്ഞു
'ഇഷ്ടം ആണെന്ന് പറ.. അവൾ എന്തായാലും തിരിച്ചു വന്നല്ലോ...'
ഇഷാനി ശുഷ്‌കാന്തിയോടെ പറഞ്ഞു
'പക്ഷെ അവൾ ഇവനേ തേച്ചിട്ട് പോയതല്ലേ..?
കൃഷ്ണ ചോദിച്ചു
'അതൊക്കെ പഴയ കാര്യം അല്ലേ..? അവൾക്ക് അതിൽ കുറ്റബോധം കാണും..'
ഇഷാനി പറഞ്ഞു
'അളിയാ എക്സ് ന്റെ അടുത്തേക്ക് തിരിച്ചു പോകരുത്.. അണ്ണൻ തിരിച്ചു മാഞ്ചസ്റ്ററിൽ പോയപ്പോൾ ഉള്ള അവസ്‌ഥ ആകും നിനക്ക്..'
ഞാൻ രാഹുലിനെ വാൺ ചെയ്തു
'നീ ഒന്ന് മിണ്ടാതെ ഇരിക്ക്.. അവന് ഇഷ്ടം ഉള്ളത് പോലെ ചെയ്യട്ടെ..'
ഇഷാനി പെട്ടന്ന് എന്റെ തുടയിൽ നുള്ളി കൊണ്ട് പറഞ്ഞു. ഞാൻ അവനെ സ്വാധീനിച്ചു അവന്റെ മനസ്സ് മറ്റുമെന്ന് അവൾക്ക് ഒരു പേടിയുണ്ട്
'ഞാൻ എന്ത് ചെയ്യണം....?
രാഹുൽ എത്തും പിടിയും ഇല്ലാതെ നടുക്ക് കുത്തി വച്ചിരിക്കുന്ന ചീട്ടുകളിലേക്ക് നോക്കി ആരോടെന്നില്ലാതെ ചോദിച്ചു
'ഞാൻ പറയുന്നത് കേൾക്ക്.. ഇഷ്ടം ആണെന്ന് പറ ഇപ്പൊ. എന്നിട്ട് അമുക്കി വിട്...'
ആഷിക്ക് രാഹുലിനോട് പറഞ്ഞു. എല്ലാവരും ഇരിക്കുമ്പോ വൃത്തികേട് പറഞ്ഞതിന് പാത്തു അവന്റെ തലയിൽ ഒരു കിഴുക്ക് കൊടുത്തു
'എന്തായാലും നീ ആലോചിച്ചു ഒരുത്തരം പറ..'
ശ്രുതി രാഹുലിനോട് പറഞ്ഞു
'ആലോചിക്കാൻ ഒന്നുമില്ല...'
രാഹുൽ എന്തോ തീരുമാനം എടുത്തത് പോലെ പറഞ്ഞു. പിന്നെ ഫോണിൽ തുരുതുരാ എന്തോ എഴുതി അവൾക്ക് അയച്ചു.. ഞങ്ങൾ കളിയെല്ലാം മറന്ന് ഈ കാര്യത്തിൽ കണ്ണ് നട്ട് ഇരുന്നു
'എന്താ അയച്ചെ....?
ഇഷാനി ആകാംക്ഷ അടക്കാൻ വയ്യാതെ ചോദിച്ചു.
'നോ....'
രാഹുൽ പതിയെ പറഞ്ഞു
കൃഷ്ണ പെട്ടന്ന് അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ മെസ്സേജ് വായിച്ചു.. അവൻ ഇപ്പൊ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലെന്നും അവളെ ഫ്രണ്ട് ആയി മാത്രേ കാണുന്നുള്ളൂ എന്നുമാണ് അവൻ അയച്ചിരിക്കുന്നത്..
'കൊട് കൈ..'
കൃഷ്ണ അവന് ഒരു കൈ കൊടുത്തു
'നൻപേണ്ടാ...'
ഞാൻ നെഞ്ചിൽ രണ്ട് തട്ട് തട്ടി അവനു നേരെ വിരൽ ചൂണ്ടി പറഞ്ഞു
'നന്നായി. ഒന്നൂടെ റിസ്ക് എടുക്കുന്നതിലും നല്ലത് ഇത് തന്നെ ആണ്..'
ശ്രുതി അടക്കം ഭൂരിഭാഗത്തിനും ഈ
💬 Comments
View all comments