0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 324.9K

വന്നപ്പോൾ ഞാൻ ഇഷാനിയേയും കൊണ്ട് അവിടുന്ന് മാറി. ഞങ്ങൾ പിന്നെ അവിടെ നിന്നില്ല. അപ്പോൾ തന്നെ വീട്ടിലേക്ക് പോന്നു. ഫൈസിയോട് പോലും പറയാൻ നിന്നില്ല. ഇഷാനി അവളെ കൈ വയ്ക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കാര്യം അവളോട് കാണിച്ചതിന് ഒക്കെ ലച്ചുവിന് ഒരെണ്ണം കിട്ടേണ്ടത് തന്നെ ആണ്. പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ അത് കിട്ടുമെന്ന് അവളും കരുതിയില്ല. ഇഷാനിയുടെ വാക്ക് കേട്ട് അവളോട് സൗഹൃദം പുതുക്കാൻ ചെന്ന എനിക്കിനി ലച്ചുവിന്റെ മുഖത്ത് പോലും നോക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..

വീട്ടിൽ വന്നിട്ടും ഇഷാനിയുടെ ദേഷ്യം അടങ്ങിയില്ല. ഞാൻ നടന്നത് എന്താണെന്ന് അവളോട് പറഞ്ഞു മനസിലാക്കിക്കാൻ നോക്കി. പക്ഷെ നടന്നില്ല. ലച്ചു എന്തിനാണ് തമാശയ്ക്ക് അങ്ങനെ അടിച്ചത് എന്ന് പോലും ആ ബഹളം കാരണം ഞാൻ മറന്നു..

'എടാ അവൾ സില്ലി ആയി തട്ടുന്നത് ആണ് അങ്ങനെ. അല്ലാതെ തല്ലിയത് അല്ല..'
ഞാൻ പലവട്ടം പറഞ്ഞിട്ടും അവൾ കൺവീൻസ് ആയില്ല

'നിന്റെ ദേഹത്ത് ആരും തൊടുന്നത് എനിക്ക് ഇഷ്ടമല്ല..'
ഇഷാനി പല്ലുറുമ്മി പറഞ്ഞു

'ശരി.. ഇനി അങ്ങനെ ഇല്ല.. നീ ഒന്ന് അടങ്ങ്..'
ഞാൻ പറഞ്ഞു

'എനിക്ക് പറ്റില്ല. അവൾ തല്ലിയപ്പോ നീ എന്താ പഴം വിഴുങ്ങിയ പോലെ നിന്നത്..?
ഇഷാനിക്ക് എന്നോടും ദേഷ്യമാണ്

'തല്ലിയത് അല്ലെന്ന് ഞാൻ പറഞ്ഞില്ലേ..?

'നീ ഒന്നും പറയണ്ട. കണ്ടവളുമാരുടെ തല്ലും വാങ്ങിച്ചോണ്ട് വന്നേക്കുന്നു..'
ഇഷാനി എന്റെ നേരെ താഴെ കിടന്ന ഫുട്ബോൾ എടുത്തു എറിഞ്ഞു കൊണ്ട് പറഞ്ഞു. ഞാൻ വിദഗ്ദമായി അത് കൈ കൊണ്ട് തട്ടി മാറ്റി

'അല്ല നിനക്ക് ഇത്രയ്ക്ക്

💬 Comments

View all comments