Chapter Title : റോക്കി 6 [സാത്യകി] [Climax]
ധൈര്യം ഉണ്ടേൽ അന്ന് ലച്ചു എല്ലാം നിന്നെ തല്ലിയപ്പോ എന്താ നീ ഒന്നും ചെയ്യാതെ ഇരുന്നത്. ഇപ്പോ കാണിച്ച പകുതി ശൗര്യം എന്താ അന്ന് ഒന്നും കാണിക്കാഞ്ഞത്...?
ഞാൻ അവളുടെ അടുത്ത് വന്നു ചോദിച്ചു
'അന്ന് എനിക്ക് ഇത്രയും ദേഷ്യം വന്നില്ല..'
ഇഷാനി പതിയെ പറഞ്ഞു. അവൾ പതിയെ കൂളായി വന്നു..
'എടാ ഞാൻ അവിടെ അലമ്പാക്കിയോ..? ശോ ഫൈസി ചേട്ടൻ എന്ത് കരുതി കാണും..? നീ ഒന്ന് വിളിച്ചു ചോദിക്കുമോ..?
ഇഷാനി എന്നോട് ചോദിച്ചു
'ആ ഇപ്പൊ അവനെ വിളിച്ചു ചോദിക്കാൻ പറ്റിയ കാര്യം.. അവൻ ഇതൊന്നും അറിഞ്ഞു കൂടിയില്ല. ആരും കണ്ടൊന്നുമില്ല. പിന്നെ നിങ്ങൾ ഒച്ച എടുക്കുന്നത് കുറച്ചു പേര് കേട്ട് എന്ന് മാത്രം..'
ഞാൻ പറഞ്ഞു
'ശേ എന്നാലും മോശം ഒരു ഫങ്ക്ഷൻ പോയിട്ട് ഇങ്ങനെ ഒക്കെ..'
ഇഷാനി നാണക്കേട് കൊണ്ട് വിരൽ കടിച്ചു
' അതേ വളരെ മോശം..'
ഞാൻ ആശ്വസിപ്പിക്കാതെ അവളെ കളിയാക്കി
'നിനക്ക് വേണ്ടി ആ ഞാൻ വഴക്ക് ഉണ്ടാക്കിയെ...'
ഇഷാനി പരിഭവത്തിന്റെ സ്വരത്തിൽ പറഞ്ഞു
'അയ്യോടാ.. ഞാൻ അത് അറിഞ്ഞില്ലല്ലോ..'
ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് പറഞ്ഞു
'കളിയാക്കാതെ...'
അവൾ കൊഞ്ചി
'എന്തായാലും നിന്റെ കയ്യിൽ നിന്ന് ഒരെണ്ണം വാങ്ങാൻ അവൾക്ക് യോഗം ഉണ്ടായി..'
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ഇഷാനി എന്റെ കൈ വിടുവിച്ചു ഡ്രസ്സ് മാറാൻ റൂമിലേക്ക് പോയി. ഞാൻ പുറകെ ചെന്നു..
'പെണ്ണുങ്ങൾ തുണി മാറുന്നിടത്തു വന്നു വെള്ളം ഇറക്കാതെ..'
അവൾ സാരി അഴിച്ചു കൊണ്ട് പറഞ്ഞു
'വെള്ളം ഇറക്കും..'
ഞാൻ അടിമുടി
💬 Comments
View all comments