0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 78376

വച്ചു ലച്ചു ഇഷാനിയുടെ അടുത്ത് പോയി ഇരുന്നു.. ഇഷാനി പക്ഷെ അവളെ മൈൻഡ് ചെയ്തില്ല..

'ഇഷാനി... താങ്ക്സ്...'
ഒരു മടിയോടെ ആണെങ്കിലും ലച്ചു പറഞ്ഞു

'എന്തിന്...?
ഇഷാനി മുഖം ചുളിച്ചു ചോദിച്ചു

'അവളെ കെയർ ചെയ്തതിന്.. പിന്നെ.. പിന്നെ എല്ലാത്തിനും.. അർജുനോട് അവൾക്ക് വേണ്ടി സംസാരിച്ചതിന്...'
ലച്ചു പറഞ്ഞു

'മ്മ്....'
ലച്ചുവിനോട് കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഇഷാനി മൂളി

'നിനക്ക് എന്നോട് അടക്കാൻ പറ്റാത്ത അത്ര ദേഷ്യം ഉണ്ടെന്ന് എനിക്കറിയാം. ഞാൻ അത് പോലെ ദ്രോഹം നിന്നോട് ചെയ്തിട്ടുണ്ട്.. അത് എല്ലാം തെറ്റായി പോയി എന്ന് തോന്നിയിട്ട് പോലും ഞാൻ നിന്നോട് മാപ്പ് പറയാൻ തയ്യാറല്ലായിരുന്നു.. അതെന്റെ ഈഗോ...'
ശബ്ദം ഇടറി ലച്ചു പറഞ്ഞു

'ആ മാപ്പ് ഇനി എനിക്ക് കേൾക്കണ്ട..'
ഇഷാനി പറഞ്ഞു

'അയാം സോറി.. ഇപ്പൊ എനിക്ക് ഈഗോ ഒന്നുമില്ല.. എനിക്ക്.. എനിക്ക്.. കിട്ടേണ്ടത് കിട്ടി.. ഞാൻ ചെയ്തതിന് ഉള്ള ശിക്ഷ ആണ് എന്റെ അനിയത്തിക്ക് ദൈവം കൊടുത്തത്. അതും നിന്റെ മുന്നിൽ വച്ചു തന്നെ..'
ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി

'നീ കരയാതെ ഇരിക്ക്. ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ അതിന്...'
അവൾ കരയുന്നത് കണ്ടപ്പോ ഇഷാനിക്ക് പാവം തോന്നി

'ഇത്.. ഇത് എനിക്ക് ആയിരുന്നു കിട്ടേണ്ടത്.. ഞാൻ ആയിരുന്നു നിന്നെ ദ്രോഹിച്ചത്.. പക്ഷെ എന്റെ പാവം അനിയത്തിയെ ആണ് എനിക്ക് പകരം ശിക്ഷിച്ചത്.. അത് ആണ് എനിക്കുള്ള ശിക്ഷ.. അയാം സോറി ഇഷാനി.. സോറി..'
ലച്ചു വാവിട്ട് കരയാൻ തുടങ്ങി

'നീ എന്തൊക്കെ ആണ് ഈ വിചാരിക്കുന്നത്..? പഴയത് ഒക്കെ ഞാൻ എപ്പോളെ മറന്നു. എനിക്ക് നിന്നോട് അങ്ങനെ ദേഷ്യം ഒന്നുമില്ല. അന്ന് കല്യാണത്തിന് നിന്നോട് മിണ്ടാൻ ഞാൻ ആണ് അവനെ പറഞ്ഞു വിട്ടത് തന്നെ. എനിക്ക് പകയും വൈരാഗ്യവും ഒന്നുമില്ല. നീയൊ കൃഷ്ണയോ നശിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല..'
ഇഷാനി പറഞ്ഞു

'നീ അങ്ങനെ ആഗ്രഹിച്ചെന്ന് അല്ല ഞാൻ പറഞ്ഞത്.. ഞാൻ ഇതെല്ലാം അർഹിക്കുന്നുണ്ടെന്നാ..'
വിങ്ങിക്കൊണ്ട് ലച്ചു പറഞ്ഞു

'നീ കണ്ണ് തുടയ്ക്ക്..'
ഇഷാനി അവളുടെ ഷോൾ ലച്ചുവിന് നേരെ നീട്ടി.

💬 Comments

View all comments