0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 79505

ഡ്രസ്സ്‌..'

ശിവാനി ചേച്ചിയുടെ ചുരിദാറിൽ തൊട്ട് കൊണ്ട് പറഞ്ഞു. ആ ചുരിദാർ അല്ല ഇതെന്ന് പറയാൻ വന്നെങ്കിലും അത് വേണ്ട എന്ന് ഇഷാനി കരുതി. ആർക്കും സന്തോഷം ഇല്ലാത്ത ഒരു സത്യം കൊണ്ട് എന്ത് പ്രയോജനം

' പിന്നെ അമ്മയ്ക്ക് അസുഖം വന്നു കഴിഞ്ഞാണ് അമ്മ രവിയച്ഛന് കൊടുത്ത വാക്ക് തെറ്റിച്ചെ.. അമ്മക്ക് പേടി ആയിരുന്നു മരിച്ചു പോകുമോ എന്ന്.. അതിന് മുന്നേ ചേച്ചിയെ കണ്ട് മാപ്പ് പറയണം എന്ന് അമ്മയ്ക്ക് ഉണ്ടായിരുന്നു.. അതിനാണ് അമ്മ പിറന്നാളിന് കാണാൻ വന്നത്..'

ശിവാനി പറഞ്ഞു

'ഞാനന്ന്... ഞാൻ കുറെ നാൾ കൂടിയാ അമ്മയെ അന്ന് കണ്ടത്.. അപ്പോളത്തെ അവസ്‌ഥയിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. അസുഖം ഉണ്ടെന്ന് ഒന്നും എനിക്ക് ഇന്ന് വരെ അറിയില്ലായിരുന്നു...'

ഇഷാനി പഴയത് എല്ലാം ഓർത്തു കൊണ്ട് പറഞ്ഞു

'അങ്ങനെ ചേച്ചി പ്രതികരിക്കൂ എന്ന് ഞാൻ അമ്മയോട് കുറെ പറഞ്ഞതാ.. അമ്മയ്ക്കും അത് അറിയാമായിരുന്നു. പക്ഷെ അമ്മയ്ക്ക് കണ്ടേ തീരൂ എന്നായി...'

'ഞാൻ...'

ഇഷാനിക്ക് എന്ത് പറയണം എന്നറിയാതെ ആയി

'ചേച്ചി അന്ന് ചെയ്തത് തെറ്റാണെന്ന് ഞാൻ ഒരിക്കലും പറയില്ല.. എനിക്ക് അറിയാം ചേച്ചിക്ക് ഉണ്ടായ നഷ്ടങ്ങൾ.. എന്റെ അച്ഛന്റെയും അമ്മയുടെയും ഭാഗത്തു തെറ്റുണ്ട്.. അതൊക്കെ പ്രായം ആയപ്പോൾ എനിക്ക് തന്നെ മനസിലായി.. ഞാൻ ആണേലും അങ്ങനെ ഒക്കെയേ പ്രതികരിക്കൂ...'

ശിവാനി പറഞ്ഞു

' അമ്മയുടെ ബന്ധുക്കൾ ഒക്കെ...?

ഇഷാനി അവരെ കുറിച്ച് തിരക്കി

'അവരൊന്നും ആയി ബന്ധം ഇല്ലായിരുന്നു.. എന്റെ അച്ഛന്റെ ഒപ്പം കല്യാണം കഴിച്ചു കഴിഞ്ഞു അവരുമായി പിന്നെ അടുത്തിട്ടില്ല.. അച്ഛന്റെ വീട്ടുകാർ ആയി ചെറിയ അടുപ്പം ഉണ്ട്. പക്ഷെ എന്നാലും വർഷങ്ങൾ ആയി അങ്ങോട്ട്‌ ഒക്കെ പോയിട്ട്. ഇപ്പൊ അതെല്ലാം മുറിഞ്ഞു പോയ ബന്ധങ്ങൾ ആണ്..'

ശിവാനി പറഞ്ഞു

'അമ്മയുടെ വീട്ടുകാർ ആയി എനിക്കും അത് പോലെ തന്നെ.. ആദ്യം കുറച്ചു നാളൊക്കെ എഴുത്ത് ഒക്കെ വരുമായിരുന്നു എന്നെ കുറിച്ച്.. പിന്നെ അതൊക്കെ നിന്നു...'

ഇഷാനി പറഞ്ഞു. രണ്ട് പേരും പിന്നെയും സംസാരിച്ചു.. പരസ്പരം അറിയാൻ ഉള്ളതെല്ലാം അവർ ചോദിച്ചു

'ചേച്ചി എന്തിനാ

💬 Comments

View all comments