Chapter Title : രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 3 [J. K.]
നോക്കാൻ ഇറങ്ങാം... ഓക്കേ?? "
" ഹാ ഓക്കേ.. " ഹിജാസ് സന്തോഷത്തോടെ പറഞ്ഞു.
വൈകുന്നേരം...
"എടാ... വീടെങ്ങനെ ഉണ്ട്? വിനി ഹിജാസിനു വീട് കാണിച്ചുകൊണ്ട് ചോദിച്ചു.
" അടിപൊളി " ഹിജാസ് വീടിനകത്തു കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.
" നീ നോക്കി വച്ചിരുന്നതിനേക്കാൾ നല്ലതാണോ? അവൾ അവന്റെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു..
" പിന്നേ.... ഇത് അടിപൊളി.. എനിക്ക് നല്ല ഇഷ്ട്ടമായി.. " അവൻ സന്തോഷത്തോടെ പറഞ്ഞു.
" ഹാവൂ.. ആശ്വാസം... നിനക്ക് ഇഷ്ട്ടം ആയല്ലോ അതുമതി. " വിനി അവനെ നോക്കി പുഞ്ചിരിച്ചു.
" ഒരു വീട്ടിലേക്കു വേണ്ട എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്... " അവൾ ചുറ്റും നോക്കികൊണ്ട് പറഞ്ഞു.
" മ്മ്മ് " ഹിജാസ് ഒന്ന് മൂളി.
" ഡാ നിനക്ക് കുടിക്കാൻ എന്തേലും വേണോ? " വിനി ചോദിച്ചു.
" ഹാ... എടുത്തോ " അവൻ പറഞ്ഞു.
വിനി അടുക്കളയിലേക്ക് പോയപ്പോൾ ഹിജാസ് ജനാലയുടെ അടുത്തേക്ക് നടന്നു. ജനലിലൂടെ കണ്ട പ്രകൃതി ഭംഗി അവനെ വല്ലാതെ ആകർഷിച്ചു.
" ഹിജാസ്..... എടാ..... ആാാ വ്യൂ എങ്ങനെ ഉണ്ട്? അടിപൊളി അല്ലെ? " വിനി അവന്റെ പിന്നിൽ വന്നു നിന്നു കൊണ്ട് ചോദിച്ചു.
"പിന്നല്ല... ഒരു ദിവസം മുഴുവൻ വേണൽ ഞാൻ ഇതും കണ്ട് ഇവിടെ നിൽക്കും.." അവൻ ആവേശത്തോടെ പറഞ്ഞു.
" ധാ... ജ്യൂസ് കുടി. " ജ്യൂസ് ഹിജാസിനു നീട്ടി കൊണ്ട് വിനി പറഞ്ഞു.
" അല്ല..... ഇവിടെ പ്രൊജക്റ്റ് ചെയ്യാൻ വരുന്നവർക്കെല്ലാം നമ്മുടെ കമ്പനി ഇത്രയും നല്ല വീട്
💬 Comments
View all comments