0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

ബാഗും മാലയും പൊട്ടിക്കാൻ ശ്രെമിച്ചു.......അവർ താഴെലേക്ക് വീണു ഇപ്പൊ കുഴപ്പമില്ല ബാഗ് നഷ്ടപെട്ട ഫോൺ അതിൽ ആയിരുന്നു.... ഇടത് കയ്യിൽ ചെറിയ ഫ്രക്ചർ ഉണ്ട്. ഇന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെക്ക് പോയി രാവിലെ തന്നെ...

ഞാൻ അ നിമിഷം ഒന്ന് സ്തംഭിച്ചു പോയി...... ഫോൺ കട്ട്‌ ചെയ്തു......

ട്രെയിൻ എത്രയും പെട്ടന്ന് കോട്ടയത്തു എത്താൻ വേണ്ടി കൊതിച്ചു......... പക്ഷെ നമ്മൾ അത്യാവശ്യത്തിന് എവിടേലും പോയാൽ അന്ന് എങ്ങും ഇല്ലാത്ത മുടക്കം ആണല്ലോ വരാറുള്ളത്.....1 മണിക്ക് എത്തണ്ട ട്രെയിൻ എത്തിയപ്പോൾ 3 മണി ആയി.........

കോട്ടയത്തു ചെന്ന്........ ഓട്ടോ പിടിച്ചു അവളുടെ വീടിനു മുമ്പിൽ ചെന്ന്....പക്ഷെ എങ്ങനെ ആ വീട്ടിലോട്ട് ചെല്ലും ആരാണെന്നു പറയും.... വേറെ ഒരു വഴിയും ഒന്നും മനസ്സിലോട്ട് വരുന്നില്ല....

ഞാൻ ഫോൺ എടുത്ത് അഞ്ജനെയെ വിളിച്ചു...

ഞാൻ : എടി നീ എവിടെ....

ഞാൻ വീട്ടിൽ ഉണ്ട്....

നീ ഒന്ന് പെട്ടന്ന് റെഡി ആകു നമ്മുക്ക് അവളുടെ വീട് വരെ പോകാം.. ഞാൻ ഒറ്റക് എന്തും പറഞ്ഞു ചെല്ലും.........

അഹ് വാ ഞാൻ വരാം... ഞാൻ ഓട്ടോ പിടിച്ചു........... അവളുടെ വീട്ടിൽ എത്തി... അപ്പോഴേക്കും അവൾ റെഡി ആയി നിന്നിട്ടുണ്ടായിരുന്നു.....

ഞങ്ങൾ ഓട്ടോയിൽ കേറി അവളുടെ വീടിനു മുമ്പിൽ എത്തി....

ഞാൻ : എടി ഞാൻ നിന്റെ ചേട്ടൻ ആണെന്ന് പറഞ്ഞാൽ മതിയാട്ടോ..........

വീടിനു മുമ്പിൽ ചെന്ന് കാളിങ് ബെൽ അടിച്ചു..........

ആ സമയം എനിക്ക് പേടി ഒന്നും തോന്നില്ല..... കാരണം അവളെ കാണണം എന്നായിരുന്നു മനസ്സിൽ.....

അവളുടെ അമ്മ ആണ് വാതിൽ തുറന്നത്.......

💬 Comments

View all comments