Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
കൊണ്ട് അധികം ഒന്നും സംസാരിക്കാൻ പറ്റീല്ല......... ഒരു മണിക്കൂർ ഓളം അവിടെ ചിലവഴിച്ചു...... ഞാൻ ഒന്നും മിണ്ടിയില്ല അവർ 3 പേരും ഒരുപാട് സംസാരിച്ചു. ഞാൻ ഇടക്കിടക്കു അവളേം നോക്കി ഇരുന്നു........ എനിക്ക് അത് തന്നെ ധാരാളം ആയിരുന്നു....
അവളുടെ ചേട്ടൻ അപ്പോഴേക്കും..... മുറിയിലേക്ക് വന്ന്. അനിയത്തിക്ക് ഉള്ള പുതിയ ഫോൺ ആയിട്ടാണ് വന്നത്.....
ചേട്ടൻ എന്നേ പോലെ ഒക്കെ തന്നെ..... ഞങ്ങൾ തമ്മിൽ എന്തോ സിമിലാരിറ്റി ഉള്ളത് പോലെ. ഒരേ പൊക്കം. ശരീര പ്രകൃതി എല്ലാം അതെ പോലെ തന്നെ..... ഒരേ പ്രായം എന്നകളും 2 മാസത്തിനു മൂപ് ഉണ്ട് അവന്
അവൻ അഞ്ജനെ യെ നേരത്തെ അറിയാമായിരുന്നു..... അഞ്ജനയോട് ചോദിച്ചു ഇത് ആരാ....
അഞ്ജന : ചേട്ടൻ ആണ്.....
അവൻ എന്നോട് ചോദിച്ചു....
പേര് എന്താ
അർജുൻ
എന്ത് ചെയ്യുന്നു......
ഒരു കമ്പനി ഇൽ സൂപ്പർവൈസർ ആണ്.....
ഇവിടെ ഇരിക് ഞാൻ ഇപ്പോ വരാം എന്നും പറഞ്ഞു. അവൾക്ക് ഫോൺ കൊടുത്തു.....
ഞങ്ങൾ ഇറങ്ങട്ടെ അഞ്ജന പറഞ്ഞു.....ഞാൻ മനസ്സിൽ അവളെ തെറി പറഞ്ഞു.....
മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ഞാൻ ആ വീട് ശ്രെദ്ധിച്ചത്......
ഇത് വീട് ആണോ അതോ കൊട്ടാരം ആണോ........
ആ മതിൽ കെട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ..... അഞ്ജന പറഞ്ഞു......
എടാ നീ എന്ത് അറിഞ്ഞോണ്ട ഇതൊക്കെ......
എന്താ
അവരുടെ വീട്ടുകാർ ഒന്നും സമ്മതിക്കില്ലാട്ടോ........ വെറുത ഇനി ഒരു പ്രശ്നം കൂടി ഉണ്ടാക്കല്ലേ.........
നീ വീട്ടിലെക് പൊയ്ക്കോ... പിന്നെ ഞാൻ വന്ന കാര്യം നീ അവനോട് പറയണ്ട എന്നേ കൊണ്ട്
💬 Comments
View all comments