Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
: പക്ഷെ നിനക്കിപ്പോൾ ആവശ്യം പണം അല്ലെ കിടക്ക്ൻ ഒരു വീട് പോലും ഇല്ലല്ലോ..... ബുദ്ധി പരമായി ചിന്തിക്ക്... എന്നിട്ട് പറ...
ഞാൻ : ആലോചിച്ചിട്ട് തന്നെയാണ് പറയുന്നത്
അച്ഛൻ : എന്താ നിന്റെ പ്ലാൻ.........
എനിക്ക് അറിയാം നിങ്ങളുടെ മകളെ കെട്ടാനുള്ള യോഗ്യത ഒന്നും എനിക്ക് ഇല്ലന്ന്.... ഒരു പക്ഷെ ഞാൻ ഇന്ന് ജീവനോടെ ഉള്ളത് തന്നെ അവൾ ആ സമയത്തു എന്റെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ആണ്........ അത് നിങ്ങൾ എത്ര കാശ് തന്നലും അതിനു പകരം ആകില്ല....... നിങ്ങളുടെ സ്വത്തോ പണമോ കണ്ടിട്ടല്ല ഞാൻ അവളെ സ്നേഹിച്ചത്....... ഒരിക്കലും അത് എനിക്ക് വേണ്ട............... നിങ്ങളെ അവളിൽ നിന്നും ആകട്ടിയിട്ട് എനിക്ക് അവളെ വേണ്ട....... വേറെ ഒന്നും കൊണ്ടല്ല........ വീട്ടുകാരെ പിരിയുമ്പോൾ ഉള്ള അവസ്ഥാ എനിക്ക് നന്നായി അറിയാം............. ഇനി നിങ്ങൾ തീരുമാനിക്ക് മകളുടെ ജീവിതം.
....... ഇതും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി ...........
പുറത്തേക്ക് ഇറങ്ങിയതും...... കുറെ ആളുകൾ രണ്ടു സൈഡിലും നിന്ന് എന്നേ ക്രൂര ഭാവത്തിൽ നോക്കുന്നു..............
ഞാൻ അത് മൈന്റ് ചെയ്തില്ല........
ഓട്ടോ പിടിച്ചു മുറിയിൽ എത്തി.... അവളെ വിളിച്ചു......കാര്യം പറഞ്ഞു...... അന്ന് രാത്രി പോയില്ല........
അവളോട് ഇതിനെ പറ്റി അവർ ഒന്നും ചോദിച്ചുമില്ല പിന്നീട്...... പിന്നീടുള്ള ദിവസങ്ങളിൽ....... ഹോസ്പിറ്റലിൽ കൊണ്ട് വന്ന് ആകുന്നതും കൊണ്ട് പോകുന്നതും അവളുടെ ചേട്ടൻ ആയിരുന്നു........ എന്റെ ഷോപ്പിലും വരാറില്ല............. പക്ഷെ ഞാൻ അവളെ കാണാൻ ഹോസ്പിറ്റലിൽ പോകും അവൻ കാണും..............അവൾ എന്റടുത്തു വന്ന് സംസാരിക്കും എന്നിട്ട് അപ്പൊ തന്നെ പോകും
💬 Comments
View all comments