Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
എന്നിട്ട് അമ്മ മുറിയിൽ നിന്നും പോയി....
പക്ഷെ ഞാൻ ഉറങ്ങിയില്ല അവളുടെ ഫോട്ടോയും നോക്കി കിടന്ന്........2 മണിക്കൂർ കഴിഞ്ഞു ഞാൻ ഹാളിൽ ചെന്ന്. അവിടെ സാബുച്ചായനും അമ്മയും ഉണ്ട്...... അമ്മ ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്...... എന്റെ കാര്യം ആണ് പറഞ്ഞത്......
സാബു : മോൻ പോയി കിടന്നുറങ്ങിക്കോ നാളെ നേരത്തെ എഴുന്നേക്കണം...
ഞാൻ വീണ്ടും മുറിയിൽ ചെന്ന് കിടന്ന്.... ഉറക്കം വന്നില്ല.......4 മണി ആയി.....
പിന്നേം ഹാളിൽ ചെന്ന്. അവിടെ ആരും ഇല്ലായിരുന്..... ഞാൻ അമ്മയുടെ മുറിയിൽ ചെന്ന് ..... അമ്മ കിടക്കുന്നു ഉറങ്ങിട്ടില്ല ഒരു കയ്യിൽ കൊന്തയും ഉണ്ട് പ്രാർത്ഥിക്കുക ആയിരുന്നു........
ഞാൻ : അമ്മേ.........
അമ്മ : ഉറങ്ങില്ലേ.... വാ എന്നും പറഞ്ഞു അമ്മ അവിടെ ചാരി ഇരുന്നു........ ഞാൻ ആ മടിയിൽ കിടന്നുറങ്ങി.......
രാവിലെ 9 മണി ആയി എഴുന്നേറ്റപ്പോൾ...... അപ്പോഴും അമ്മയുടെ മടിയിൽ തന്നെ ആയിരുന്നു.....
ഞാൻ കണ്ണ് തുറന്ന് അമ്മയെ നോക്കി.......
അമ്മ : എഴുന്നേറ്റോ വേഗം പോയി കുളിച് റെഡി ആയി വ്വാ അവരുടെ വീട്ടിൽ പോയി സംസാരിക്കാം.........
ഞാൻ : ഞാൻ അവിടെ ആരും ഇല്ലമേ....
അമ്മ : നമ്മുക്ക് നോക്കാം പോയി റെഡി ആയി വാ
ഞാൻ 30 മിനിറ്റിനുള്ളിൽ തന്നെ റെഡി ആയി വന്നു......
സാബുച്ചായൻ എന്റടുത്തോട്ട് വന്ന്....
സാബു : ഇന്നലെ ചേച്ചി എല്ലാം പറഞ്ഞായിരുന്നു.... ഞാൻ എന്റെ ലിനി മോൾക് വേണ്ടി നിന്നെ ആലോചിക്കാൻ ഇരിക്കുകയായിരുന്നു......... നീ ടെൻഷൻ ആകേണ്ട അവളെ നിനക്ക് തന്നെ കിട്ടും.....
അവർ ഏത് കൊമ്പത്തെ ആളുകൾ.
💬 Comments
View all comments