Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
അവൾ ഒരു നേവി ബ്ലൂ ഷർട്ട്. എടുത്തു കൊണ്ട് വന്നു.
ഇന്നാടോ ഇത് എടുത്തോ ഇത് തനിക്ക് ചേരും. ട്രൈ ചെയ്ത് നോക്ക്...
ഞാൻ ട്രയൽ റൂമിൽ കേറി ഷർട്ട് ഇട്ട് പുറത്തിറങ്ങി....
ഡോക്ടറെ എങ്ങനെണ്ട്.
എടൊ തന്നോട് അല്ലെ ഞാൻ പറഞ്ഞെ ഡോക്ടറെ ന്ന് വിളിക്കണ്ടെന്ന്..
ഞാൻ : സോറി ഞാൻ മറന്നു പോയി...
എങ്ങനെണ്ട്.
അത് എടുത്തോ തനിക്ക് ചേരുന്നുണ്ട്..
അത് ഞാൻ സെലക്ട് ചെയ്തു നേരത്തെ എടുത്ത ഒരെണ്ണം അവിടെ തന്നെ ഇട്ടു....... ഇത് കണ്ട് അവൾ ചോദിച്ചു....
അല്ല ആ ഷർട്ട് എടുക്കുന്നില്ലേ....
ഞാൻ : ഏയ് അതും കൂടി എടുത്ത ബഡ്ജറ്റ് സമ്മതിക്കൂല്ല ?
അനുപമ : അത് കുഴപ്പമില്ല അതിന്റെ ഞാൻ കൊടുത്തോളം
ഞാൻ : വേണ്ട അതൊന്നും വേണ്ട
അനുപമ : ഇല്ല എടുത്തോ കുഴപ്പമില്ല
ഞാൻ : വേണ്ട ഞാൻ അങ്ങനെ ആരോടും ഒന്നും മേടിക്കാറില്ല. കുറച്ചു അഭിമാനം ഉണ്ടെന്ന് കൂട്ടിക്കോ.. ??
അനുപമ : എന്നാ ഞാൻ ആയിട്ട് അഭിമാനം കളയുന്നില്ല.......
ഞങ്ങൾ മാളിൽ നിന്നും പുറത്തിറങ്ങി.. അവിടെ. ഒരു പാനി പൂരി കട കണ്ടു.....
ഞാൻ : ഞാൻ ഏതായാലും വന്നതല്ലേ. പാനി പൂരി കഴിച്ചിട്ട് പോകാം
അനുപമ : ഏയ്യ് ഞാൻ ഇല്ല. സ്ട്രീറ്റ് ഫുഡ് ഒന്നും ഞാൻ കഴിക്കാറില്ല
ഞാൻ : പാനി പൂരി കഴിച്ചിട്ടുണ്ടോ
ഇല്ല
ആഹ്ഹ് നിങ്ങൾ ഡോക്ടർ മാർ അത് കഴിക്കാൻ പാടില്ല ഇത് കഴിക്കാൻ പാടില്ല എന്നൊക്ക പറഞ്ഞു പറഞ്ഞു. നിങ്ങളും അതെ പോലെ
💬 Comments
View all comments