Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
നീ സ്വന്തം കാലിൽ നിൽകുമ്പോൾ നിന്നോട് ഇത് പറയാം എന്ന് പറഞ്ഞാണ് ഞങ്ങൾ ഇരുന്നത് എന്നാൽ നീ ബിസിനസ് ചെയ്തു കൂടുതൽ കടoങ്ങൾ വരുത്തി വെച്ച്.....
ഇത് ഇവിടെ ഉള്ള ആളുകൾക്ക് എല്ലാം അറിയാം. നിന്നോട് ആരും പറയാതിരുന്നത് നീ നാട്ടിൽ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാകാതെ ഉള്ള ഒരാൾ ആയത് കൊണ്ട് ആണ്.
എന്നാൽ ഇന്ന് നീ എന്താ ചെയ്യുന്നത്.....
ഇപ്പൊ ഇവൻ ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് ആ കുട്ടിയുടെ വീട്ടുകാർക്ക് നീ ഉള്ളത് കൊണ്ട് അതിനോട് താല്പര്യമില്ല.
ഞങ്ങൾ നിനക്ക് ഇത്രയും ഒക്കെ ചെയ്ത് തന്നു. നിന്റെ ബാങ്കിലെ ലോൺ ഞാൻ അടച്ചോളാം പക്ഷെ നീ ഇനി അവകാശം ഒന്നും ചോദിച്ചു വരരുത്. നീ ഇവിടെ നിന്നും പോണം ഈ നാട്ടിന്നു തന്നെ ഇനി ഇങ്ങോട് വരരുത് നിനക്ക് ഇവിടെ ആരും ഇല്ല....... ഇത്രയും പറഞ്ഞു അവർ നിർത്തി........
എന്റെ കണ്ണ് നിറഞ്ഞൊഴുകൻ തുടങ്ങി.....
മൂന്ന് പേരെയും ഞാൻ മാറി മാറി നോക്കി. അവർ ഒക്കെ തല കുമ്പിട്ടു നിൽക്കുന്നു... ഞാൻ പയ്യെ മുറിയിലേക്ക് പോയി.. കുറെ നേരം കരഞ്ഞു.. കുറച്ചു കഴിഞ്ഞു അമ്മ വന്നു ഒരു ബുക്ക് പോലെ എന്തോ എന്റെ കയ്യിൽ തന്നിട്ട് പോയി....
അത് അവരുടെ കല്യാണ ആൽബം ആയിരുന്നു. പണ്ട് ഞാൻ അത് ചോദിക്കുമ്പോൾ. ഞങ്ങള്ക്ക് ആൽബം ഒന്നും ഇല്ല എന്നായിരുന്നു പറഞ്ഞത്.
ഞാൻ അത് തുറന്നു .. കല്യാണ തീയതി കണ്ടു... അപ്പൊ എനിക്ക് കാര്യങ്ങൾ സത്യം ആണെന്ന് മനസ്സിലായി......... ഞാൻ ജനിച്ച 3 വർഷം കഴിഞ്ഞായിരുന്നു
💬 Comments
View all comments