Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ആദ്യ അനുഭവം ആയിരുന്നു അത്. ഞാൻ പയ്യെ കൈ വലിച്ചു. അപ്പോൾ അവൾ എഴുനേറ്റ്........
എന്നോട് സോറി പറഞ്ഞു....
ഏയ്യ് കുഴപ്പമില്ല.......
എനിക്ക് എപ്പോഴോ അവളെ ആരൊക്കെയേ ആയി കഴിഞ്ഞിരുന്നു.... പക്ഷെ അതിനെ എന്റെ മനസ് അനുവദിച്ചില്ല.......
ഞാൻ : സമയം ഇത്രയും ആയില്ലേ താൻ പൊക്കോ വീട്ടിൽ അവർ അന്വേഷിക്കും.....
ഞാൻ പോയിട്ട് വരാം.... അവൾ അവളുടെ ബാഗും എടുത്ത് ഇറങ്ങാൻ നേരം എന്നേ കെട്ടിപിടിച് കവിളിൽ ഒരുമ്മ തന്നു.... എന്നിട്ട് പറഞ്ഞു
ആരും ഇല്ലന്ന് ഒന്നും കരുതരുത് കേട്ടോ.....
വിഷമിച്ചിരിക്കരുത്. വേറെ ഒന്നും ആലോചിക്കേണ്ട സന്തോഷം ആയിട്ടു ഇരിക്ക് ഞാൻ പോയിട്ട് വരാം.......
അവൾ പോയി....
ഞാൻ ദൈവമേ എന്തൊക്കെ ആണ് നടക്കുന്നത്. അവൾക്ക് എന്നോട് ഇപ്പൊ തോന്നുന്നത് എല്ലാം എന്റെ അവസ്ഥാ കണ്ടിട്ട് ആയിരിക്കും.... ഞാൻ മനസ്സിൽ പറഞ്ഞു.....
ഉച്ചക്ക് മുൻപ് അവൾ വന്നു.. ഞാൻ ഉറക്കത്തിൽ ആയിരുന്നു ഫോണിൽ വിളിച്ചപ്പോൾ അനു എഴുന്നേറ്റത്.. വാതിൽ തുറക്കാൻ പറഞ്ഞു....
വാതിൽ തുറന്നു. അവൾ അകത്തു വന്നു..
അനു : ഫുള്ള് ടൈം ഉറക്കം ആണോ
മ്മ്
അനു : വല്ലതും കഴിച്ചോ.
എനിക്ക് വേണ്ട വിശപ്പില.....
അനു : അത് പറഞ്ഞാൽ എങ്ങനെ ഭക്ഷണം കഴിക്കണ്ടേ.....
അവൾ എന്റെ ബാഗ് തുറന്നു. അതിൽ ഞാൻ ആ ഫയൽ വെച്ചിരുന്നു....
അത് എടുത്തിട്ട് അവൾ അവിടെ തന്നെ വെച്ച്.......
ഞാൻ : അത് ഇങ്ങ് എടുത്തേ.
അവൾ അത് കൊണ്ട് വന്ന് എന്റെ കയ്യിൽ തന്നു.
ഞാൻ : ഇന്നലെ പോരാൻ നേരം തന്നതാ..
💬 Comments
View all comments