Chapter Title : രോഹിണി
അവൾ വലിയ വായിൽ കരയാൻ തുടങ്ങും. പോവാൻ സമ്മതിക്കുകയുമില്ല . പിന്നെ അതെനിക്ക് വല്ലാത്ത വിഷമമാവുകയും ചെയ്യും.
" ദീദി എവിടെ എന്നവൾ ചോദിച്ചാൽ ഓഫീസിലാണെന്ന് പറഞ്ഞാൽ മതി.. കുറച്ചു ദിവസം കഴിഞ്ഞാൽ അവൾ ചിലപ്പോൾ എന്നെ മറന്നു എന്നുതന്നെ വരും. ചെറിയ കുട്ടിയല്ലേ ? "
ഞാൻ പറഞ്ഞു.
പോകുന്നതിനു മുൻപ് ബാഗിൽ നിന്ന് ഞാൻ ഒരു 'ഹിന്ദി അക്ഷരമാല' പുസ്‌തകം എടുത്തു രോഹിണിയുടെ ആയിക്കു കൊടുത്തു.
"രോഹിണി ഇപ്പോൾ ഒരുവിധം നന്നായി ഹിന്ദി എഴുതാനും വായിക്കാനും തുടങ്ങിയിട്ടുണ്ട്. ഞാൻ ഇല്ലെങ്കിലും അവളെയെന്നും എഴുതിപ്പിക്കണം. ഈ പുസ്‌തകത്തിലെ അഞ്ചാറ് വാക്കുകൾ എന്നും എഴുതാൻ കൊടുത്താൽ മതി, അവൾ എഴുതിക്കോളും."
അവളുടെ ആയി ഒരു നിമിഷമെന്നെ നോക്കി. പിന്നീട് പറഞ്ഞു,
" ഇല്ല.. നിങ്ങളെ അവൾ മറക്കുമെന്നു തോന്നുന്നില്ല.."
"ഒരു മാസത്തിനുള്ളിൽ ഞാൻ വരും. എന്നിട്ടേ നിങ്ങൾ നാട്ടിലേക്ക് പോകാവൂ. എന്നെ കാണാതെ പോകരുത്..'"
ഞാൻ പറഞ്ഞു.
അന്ന് കാറിൽ എയർപോർട്ടിലേക്ക് പോവുമ്പോൾ രോഹിണിയുടെ ആയിക്കുണ്ടായിരുന്നതു പോലെ എന്റെ മനസ്സിലുമുണ്ടായിരുന്നു, ചെയ്തു തീർക്കാനായി നിശ്ചയിച്ച ചില കാര്യങ്ങൾ, നാട്ടിലേക്ക് തിരിച്ചു വന്നതിനു ശേഷം..
ഒരു മാസം കടന്നുപോയതറിഞ്ഞില്ല … നാട്ടിലേക്ക് തിരിച്ചുവന്ന് എന്റെ വീട്ടിലും കൂടി പോയതിനുശേഷമാണ് ഞാൻ ഹോസ്റ്റലിലേക്ക് വന്നത്.
തിരിച്ചുവന്ന് ആദ്യം അന്വേക്ഷിച്ചത് രോഹിണിയെയായിരുന്നു. കൈയിൽ ഒരു വലിയ സഞ്ചിയിൽ നിറയെ ഫോറിൻ മിഠായികളും കളിപ്പാട്ടങ്ങളും ഉടുപ്പുകളുമായി ഞാൻ ഔട്ട് ഹൗസിലേക്ക് ചെന്നു . ആരെയും കണ്ടില്ല . മുറിയിൽച്ചെന്നു നോക്കി.അവളേയൊ അവളുടെ അമ്മയെയോ അച്ഛനെയോകണ്ടില്ല എങ്ങും കാണാൻ കഴിഞ്ഞില്ല. "ഇവരിതെവിടെപ്പോയി?"
അടുത്ത മുറിയിലെ
💬 Comments
View all comments