0%

Chapter Title : രോഹിണി

Author : kkstories Read All Parts 195

പെൺകുട്ടിയെ കണ്ടപ്പോൾ ഞാൻ രോഹിണിയെ കുറിച്ചന്വേഷിച്ചു.

"അവരെല്ലാവരുംകഴിഞ്ഞയാഴ്ച തന്നെപ്പോയല്ലോ!"

അവൾ പറഞ്ഞു.

"എവിടേക്ക്??"

"വേറെവിടെക്കാ? അവരുടെ നാട്ടിലേക്ക്.!"

ഞാനാകെ വല്ലാതായി. "ഇത്രപെട്ടെന്നോ.?

അവർ ഇനിയും രണ്ട് മൂന്നു മാസം കൂടിക്കഴിഞ്ഞേ പോകത്തുള്ളു എന്നായിരുന്നാല്ലോ പറഞ്ഞത്?"

"നീ പോയി ഒന്ന് രണ്ടു ആഴ്ചകഴിഞ്ഞപ്പോൾ രോഹിണിയുടെ നാനിക്കു (അമ്മൂമ്മ) സുഖമില്ലെന്നും പറഞ്ഞു ഫോൺ വന്നു .അവർക്കു പെട്ടന്ന് പോകേണ്ടിയുംവന്നു . അപ്പോളാണ് ഞങ്ങളറിയുന്നത് ഓണർ അവർക്കു അഞ്ചാറ് മാസത്തെ ശമ്പള കുടിശ്ശിക കൊടുക്കാനുണ്ടെന്നുള്ള കാര്യം. ഇവർ ചോദിക്കുമ്പോളൊക്കെ എല്ലാംകൂടെ ചേർത്ത് അവസാനം തരാം എന്ന് പറഞ്ഞു അയാൾ ഒഴിഞ്ഞുകൊണ്ടേയിരിക്കുവായിരുന്നത്രേ. തിരിച്ചു പോവുകയാണെന്നുംപറഞ്ഞു രോഹിണിയുടെ അച്ഛൻ അയാളോട് കാശ് ചോദിച്ചപ്പോളാണ് അയാളുടെ തനിനിറം മനസ്സിലായത്. ചോദിച്ച കാശ് മുഴുവൻ കൊടുത്തില്ലാന്ന് മാത്രമല്ല അവരെ അപമാനിക്കുകയും കൂടി ചെയ്തു. അവസാനംവാക്ക് തർക്കവും കൈയേറ്റവുംവരെയെത്തി കാര്യങ്ങൾ....".

എനിക്കാകെ ദേഷ്യവുംസങ്കടവും വന്നു.

"എന്തോരു ചതി..! രോഹിണിയുടെ അച്ഛന് പോലീസിൽ പരാതി കൊടുക്കായിരുന്നില്ലേ..? ഇതുപോലുള്ള ആളുകളെയൊന്നുംവെറുതെ വിടരുത്..!'

' അഭിനവ എം.എൽ.എ യുടെ ബിനാമിയാണ് നമ്മുടെ ഹോസ്റ്റൽ ഓണർ എന്ന കാര്യംനീ മറന്നു പോയോ?

പോലീസുകാർക്കു ഇവർ ബംഗാളിൽ നിന്നുവന്ന ഏതോ ക്രിമിനലുകളാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഉത്സാഹം..'"

അവൾപറഞ്ഞു .

" നാല് പേരുടെ ജോലി മുഴുവൻ ആ സ്ത്രീയെക്കൊണ്ട് ചെയ്യിച്ചു. കരഞ്ഞുകൊണ്ടാണ് അവരിവിടെനിന്നുമിറങ്ങിപ്പോയത്.. അല്ലെങ്കിലും നമ്മുടെ സമൂഹംഇങ്ങനെയൊക്കെ തന്ന്യാ ..അന്യനാട്ടിൽ നിന്ന് വന്നവരെ പരിഹസിച്ചും പറ്റിച്ചും അതിനുകൂട്ട് നില്ക്കാൻ…"

അവൾ ഘോരഘോരമായ വാക്കുകൾകൊണ്ട് സമൂഹത്തെ ഉദ്ധരിക്കുകയാണ്. അവൾ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല.രോഹിണി എന്നെ കുറിച്ചന്വേഷിച്ചോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെ അത് വേണ്ടെന്നു വച്ചു. അതിനിവിടെയെന്താണ് പ്രസക്തി?

💬 Comments

View all comments