റോക്കി [സാത്യകി]
'എന്തായി മാല കിട്ടിയോ..' ഞാൻ ഒരു അർഥം വച്ച പോലെ ചോദിച്ചു 'ഇല്ല. തപ്പി കൊണ്ടിരിക്കുവാ..' കൃഷ്ണ ആണ് മറുപടി പറഞ്ഞത് 'അതിന് നിങ്ങൾ എവിടാ തപ്പിയത്. ആകെ തപ്പിയത് മാല വച്ചിടത്ത് മാത്രം അല്ലെ..' ഞാൻ ശരിക്കും കൊള്ളിച്ചു പറഞ്ഞു. അത് കേട്ടതും പെട്ടന്ന് നീതുവിന്റെ കരച്ചിൽ നിന്നു. കൃഷ്ണ എന്തോ കള്ളത്തരം പിടിച്ച പോലെ പരുങ്ങി 'ചേട്ടൻ എന്താ പറഞ്ഞത്..' കൂടെ നിന്ന ക്രിസ്റ്റി എന്നോട് ചോദിച്ചു 'ബാഗ് തപ്പാൻ പോയിട്ട് ഇവൾ ആകെ ഒറ്റ ഉറയെ തപ്പിയുള്ളു.. അതിന് അർഥം എന്താ.. അവിടെ തപ്പിയാൽ മാല കിട്ടുമെന്ന് അവൾക്ക് അറിയാമായിരുന്നു. അതെങ്ങനെ അറിയാം..? ഞാൻ ചോദ്യഭാവത്തിൽ അവരെ നോക്കി. മറുപടി ഒന്നും വന്നില്ല 'ഒന്നും പറയാൻ ഇല്ലേ..? 'അത്.. ചേട്ടാ... ഞാൻ...' നീതു എന്ത് പറയണം എന്നറിയാതെ കുഴങ്ങി 'സത്യം പറഞ്ഞാൽ മാല ഞാൻ തരാം.. എന്തിനാണ് മാല അവളുടെ ബാഗിൽ ഇട്ടത്..' അത് കേട്ടതും നീതുവിന്റെ മുഖം ചെറുതായ് ഒന്ന് തെളിഞ്ഞു. മാല എന്റെ കയ്യിൽ ഉണ്ടെന്ന് അറിഞ്ഞത് കൊണ്ടാകും. കൃഷ്ണയുടെ മുഖം ആണേൽ ഇരുണ്ടു. 'ഞാൻ അവളെ പറ്റിക്കാൻ വേണ്ടി ചെയ്തത് ആണ്. സോറി ചേട്ടാ..' 'പറ്റിക്കാനോ എന്ത് പറ്റിക്കാൻ..' 'അത്... ഒരു പ്രാങ്ക്.. തമാശക്ക്.. ഇനി ചെയ്യില്ല..' ഞാൻ അവരെ മാറി മാറി നോക്കി. മൂന്നും അടപ്പ് തെറിച്ചു നിൽക്കുവാണ്. 'ഒരാളെ കള്ളി ആക്കി ആണോ പ്രാങ്ക് ചെയ്യുന്നത്. നിനക്ക് പ്രാന്ത് ആണ്..' 'ഇനി ചെയ്യില്ല ചേട്ടാ.. മാല തരുമോ.. ഇല്ലെങ്കിൽ എനിക്ക് വീട്ടിൽ കേറാൻ പറ്റില്ല..' 'കയ്യിൽ വന്ന ഗോൾഡ് റോക്കി ആർക്കും തിരിച്ചു കൊടുത്ത ചരിത്രം ഇല്ല..' ഞാൻ ബാസ് കൂട്ടി ഒറിജിനൽ റോക്കി ഭായിയുടെ ശബ്ദം അനുകരിച്ചു പറഞ്ഞു 'ചേട്ടാ പ്ലീസ്.. ഞാൻ കാൽ പിടിക്കാം. ഞാൻ ഇനി അവളോട് പ്രശ്നത്തിന് പോകില്ല..'
💬 Comments
View all comments