റോക്കി [സാത്യകി]
നീതു ശരിക്കും എന്റെ കാലിൽ വീഴുന്ന അവസ്‌ഥ ആയി. ഞാൻ പതിയെ കൈ ഒരു മജിഷ്യനെ പോലെ വായുവിൽ കറക്കി മീശമാധവനിലെ ജിബ്ബ്രിഷ് ഉരുവിട്ടു 'താര ബീച്ച് ബീച്ച് മെൻ കോന് കോന് കേ കാപ്പൽ മയ്യതോം..' വായുവിൽ ഒരു കറക്ക് കറക്കി മാല എന്റെ കയ്യിൽ പ്രത്യക്ഷമായി. എന്റെ ചെറിയ നമ്പർ കണ്ടാണോ കയ്യിലെ മാല കണ്ടാണോ നീതു വളരെ സന്തോഷവതി ആയി. അവൾ ഓടി വന്നു എന്റെ കയ്യിൽ നിന്ന് മാല വാങ്ങി. മാല കൊടുക്കുന്നതിനു ഒപ്പം ഞാൻ അവളെ ഒന്ന് വിരട്ടുക കൂടെ ചെയ്തു 'ഇനി അവളെ ചുമ്മാ ചൊറിയാൻ നിന്നാൽ നിന്റെ ഉണ്ടക്കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും..' നീതു ഒന്നും മിണ്ടാതെ തലയാട്ടി. അവളെ ഒന്ന് അമർത്തി നോക്കിയ ശേഷം കൃഷ്ണയെ നോക്കാതെ ഞാൻ ക്ലാസിന് വെളിയിൽ ഇറങ്ങി പോയി.. അവളും എന്റെ മുഖത്ത് നോക്കാൻ മടിച്ചിരുന്നു. 'കോപ്പ് എന്തായാലും മാല കിട്ടിയല്ലോ. എന്റെ പാതി ജീവൻ ആയിരുന്നു പോയത്..' 'നീ സത്യം പറഞ്ഞിരുന്നേൽ എന്റെ മുഴുവൻ ജീവൻ പോയേനെ ' കൃഷ്ണ നീതുവിനോട് പറഞ്ഞു. 'ഞാൻ നിങ്ങളുടെ ആരുടെയും പേര് പറഞ്ഞില്ല. പെട്ടന്ന് എന്തോ തോന്നിയത് പറഞ്ഞു. പക്ഷെ ചേട്ടന് നീയും ഇതിൽ ഉണ്ടന്ന് മനസിലായിട്ടുണ്ട്. അതല്ലേ നിന്നെ മൈൻഡ് ചെയ്യാതെ ഇപ്പൊ പോയത് ' 'എന്നാലും അവൾ ഇതെങ്ങനെ അറിഞ്ഞു എന്നാണ് എനിക്ക് മനസിലാകാത്തത്. ക്ലാസിൽ കേറി സെക്കന്റ് കൊണ്ട് മാല മാറ്റുകയും ചെയ്തു. ഇനി അവൾക്കും റോക്കി ചേട്ടനെ പോലെ മാജിക് അറിയാമോ..?. ക്രിസ്റ്റി സംശയത്തോടെ ചോദിച്ചു. 'അതാണ് എനിക്കും മനസിലാകാത്തത്. എന്തായാലും അവൾക്ക് മനസാക്ഷി ഉള്ളത് കൊണ്ടോ ചേട്ടന് മനസാക്ഷി ഉള്ളത് കൊണ്ടോ എനിക്ക് മാല തിരിച്ചു തന്നു ' 'നീ വിഷമിക്കാതെ കൃഷ്ണേ.. നമുക്ക് വേറെ എന്തെങ്കിലും വഴി നോക്കാം അവളെ നാറ്റിക്കാൻ. മോഷണം തന്നെ വീണ്ടും ഇറക്കണ്ട എന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ..'
💬 Comments
View all comments