0%

റോക്കി [സാത്യകി] · റോക്കി [സാത്യകി]

റോക്കി [സാത്യകി]

Author:

👁 4245 views 0 likes

📚 Chapter List

ഇഷാനിക്ക് എന്ത് പറയണം എന്ന അവസ്‌ഥയിൽ ആയി. രേണു മിസ്സ്‌ അർജുൻ ചേട്ടനോട് ഇങ്ങനെ ചൂടാകുമെന്ന് അവൾ കരുതിയിട്ടില്ല. അവർ തമ്മിൽ എപ്പോളും നല്ല കമ്പനി ആയിരുന്നു. ചില സമയത്ത് ടീച്ചർ സ്റ്റുഡന്റ് ആണെന്ന് പോലും രണ്ട് പേരും മറക്കും. അപ്പോൾ ഇങ്ങനെ ചൂടാകണം എങ്കിൽ അർജുൻ ചേട്ടൻ എന്തെങ്കിലും ഒപ്പിച്ചിട്ട് ഉണ്ടാകും. അതിന്റെ ബാക്കി ആയിരിക്കും ഇപ്പൊ കിട്ടിയത്. ശോ എന്നാലും നാളെ ഇങ്ങോട്ട് പരിപാടിക്ക് കെട്ടി എടുക്കേണ്ടി വരുമല്ലോ.. അതോർത്തപ്പോ ഇഷാനിക്ക് ഒരു മടുപ്പ് തോന്നി. ആഘോഷങ്ങളിൽ നിന്നൊക്കെ അവൾ ഒഴിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചായി. പഴയ അനുഭവങ്ങളിൽ എല്ലാം അവൾ ഒരു പരിഹാസ്യകഥാപാത്രം ആയിട്ടുണ്ട്. അതാണ് ഇപ്പൊ മടിക്കുന്നതും.. പക്ഷെ അന്നത്തെ പോലെ അല്ല ഇപ്പോൾ എന്നത് വേറെ കാര്യം. ഇപ്പോൾ അവൾക്ക് ഒരു വിഷമം ഉണ്ടായാൽ അത് ചോദിക്കാനും പരിഹരിക്കാനും ഒക്കെ കുറച്ചു സുഹൃത്തുക്കൾ ഉണ്ട്. ഏറ്റവും പ്രധാനമായി അർജുൻ ചേട്ടൻ ഉണ്ട്.. മനസിൽ അതാലോചിച്ചു വന്നപ്പോളേക്കും അർജുൻ ചേട്ടൻ കണ്മുന്നിൽ പ്രത്യക്ഷപ്പെട്ടു. 'നമ്മടെ അസ്സൈമെന്റ് രേണു മിസ്സ്‌ പൊക്കി. നാളെ വേറെ എഴുതി വക്കണം എന്നാ പറഞ്ഞെ. ചേട്ടനോട് വന്നു കാണണം എന്ന് പറഞ്ഞിരുന്നു..'   'പിന്നെ... അവൾ വേണമെങ്കിൽ ഇങ്ങോട്ട് വന്നു കാണട്ടെ..' ഞാൻ കുറച്ചു അഹങ്കാരത്തിൽ പറഞ്ഞു   'എന്ത് പറ്റി രണ്ട് പേരും എന്തെങ്കിലും അടി ആയോ..?   'ആ ചെറുതായ്.. അതായിരിക്കും ആ തെണ്ടി അസ്സൈമെന്റ് പോരെന്നു പറഞ്ഞു പണി തന്നത്..'   'ദേ നാളെ തന്നെ വക്കണം എന്നാ പറഞ്ഞത്. ഇനിയും ഞാൻ എഴുതി തന്നാൽ മിസ്സിന് മനസിലാകും. സ്വന്തം ആയി എഴുതുമോ.. അതോ വേറെ ആരെ കൊണ്ടെങ്കിലും എഴുതിക്കുമോ..?   'അത് ഞാൻ സെറ്റ് ആക്കിക്കോളാം. എന്തായാലും എനിക്കിട്ട് പണി തരുന്ന കൂട്ടത്തിൽ നിനക്ക് കൂടെ തന്ന സ്‌ഥിതിക്ക് അവളെ ഒന്ന് കണ്ട് കളയാം..' ഇഷാനിയുടെ അടുത്ത് ഓസ്കാർ നടിപ്പ് കഴിഞ്ഞു ഞാൻ രേണുവിനെ ചെന്നു കണ്ടു.

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments