0%

റോക്കി [സാത്യകി] · റോക്കി [സാത്യകി]

റോക്കി [സാത്യകി]

Author:

👁 4308 views 0 likes

📚 Chapter List

'സംഗതി വർക്ക്‌ ആയിട്ടുണ്ട്.. നാളെ അവൾക്ക് വരാതെ ഇരിക്കാൻ പറ്റില്ല..'   'നന്ദി ഉണ്ട് മോളെ.. ഈ ഉപകാരം ഒന്നും ഞാൻ മറക്കാതെ ഇരിക്കാൻ ശ്രമിക്കാം..'   'അയ്യോ അത്ര കഷ്ടപ്പെടണ്ട. പിന്നേ.. ഞാൻ അവളുടെ കയ്യിൽ നിന്റെ പേപ്പറും കൊടുത്തു വിട്ടു. അതോണ്ട് നീ നാളെ വേറെ ഒരെണ്ണം എഴുതി കൊണ്ട് വാ..'   'വേറെയൊ.. അത് കണ്ടില്ലേ.. ഇനി വേറെ ഞാൻ വച്ചാലും അത് ഞാൻ എഴുതുന്നത് ആവില്ല.. പിന്നെ എന്തിനാണ്..'   'എന്തിനാണ് എന്ന് ചോദിച്ചാൽ എനിക്കിവിടെ നിന്റെ പേപ്പർ ഇല്ലാതെ നിന്റെ കംപ്ലീറ്റ് ആയെന്ന് എഴുതാൻ പറ്റുമോ..? നമ്മൾ തമ്മിൽ ഫ്രണ്ട്സ് ആയിരുന്നു എന്ന് പല ടീച്ചേർസിനും അറിയാം. ഞാൻ നിനക്ക് പ്രത്യേക പരിഗണന തരുന്നത് അവർ കണ്ടു പിടിച്ചാൽ എനിക്കൂടെ പണിയാ..'   'എന്ന് വച്ചു ഞാൻ ഇത് എഴുതി കൊണ്ട് വരണോ..? നീയല്ലേ പണ്ട് പോലും എന്റെ അസ്സൈമെന്റ് ഒക്കെ വച്ചോണ്ട് ഇരുന്നേ.. എനിക്ക് ചുമ്മാ എഴുതുന്നത് അലർജി ആണെന്ന് അറിഞ്ഞൂടെ..'   'ഡാ നീ പറഞ്ഞ പോലെ അവളെ ഞാൻ നാളെ കോളേജിൽ കൊണ്ട് വന്നു. ഇനി ഞാൻ പറഞ്ഞ പോലെ നീ അസ്സൈമെന്റ് നാളെ എഴുതി കൊണ്ട് വരണം..'   'എനിക്ക് ഒന്നും മേലാ.. എന്റെ കുറെ വട്ടം നീ എഴുതിയിട്ടുള്ളത് അല്ലെ.. ഇതും നീ കൂടെ അങ്ങ് എഴുത്..' ഞാൻ സോപ്പിടാൻ വേണ്ടി രേണുവിന്റെ കയ്യിൽ നൈസ് ആയി പിടിച്ചു.. അവൾ പെട്ടന്ന് കൈ തട്ടി മാറ്റി.   'ആരെങ്കിലും കാണും ചെക്കാ.. നീ നിന്റെ ബെസ്റ്റി ശ്രുതി ഇല്ലേ അവളെ കൊണ്ട് എഴുതിപ്പിക്ക്..'   'അവൾ ആണോ എനിക്ക് വലുത്. എനിക്ക് വലുത് നീ അല്ലെ.. മാത്രമല്ല അവൾ എഴുതിയാൽ തെറ്റും... നീ തന്നെ എഴുതിയാൽ മതി..' പഞ്ചാബി ഹൗസിലേ ജനാർദ്ദനന്റെ ഭാവത്തിൽ ഞാൻ പറഞ്ഞു.   'അയ്യടാ പണി തന്ന എന്നെ കൊണ്ട് തന്നെ പണിയിപ്പിക്കാൻ നോക്കുന്നോ.. ഞാൻ സീരിയസ് ആയിട്ടാണ് അർജൂ.. നാളെ നീ അത് വച്ചേ പറ്റൂ. കോളേജ് അടക്കുവാ നാളെ. ലാസ്റ്റ് ഡേറ്റ് ആണ്..'

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments