0%
Chapter 1

റോക്കി [സാത്യകി]

Author : സാത്യകി | Read All Parts | 👁 4866 |

നാല് മണി ഒക്കെ ആയി ശ്രുതിയോടും അമ്മയോടും യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങിയപ്പോൾ. ഒരുപാട് നാളുകൾക്ക് ശേഷം എനിക്കൊരു ഫാമിലി ഫീൽ കിട്ടിയ ദിവസം ആയിരുന്നു ഇന്നത്തേത്. എനിക്ക് മാത്രം ആയിരുന്നില്ല ഇഷാനിക്കും അത് അങ്ങനെ ആയിരുന്നു. ശ്രുതിയുടെ അമ്മയോട് അവൾ യാത്ര പറഞ്ഞപ്പോൾ എനിക്ക് അത് മനസിലായി. ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് കൃഷ്ണ ഇഷാനി ഒഴിച്ച് ബാക്കി എല്ലാവരോടും നല്ലത് പോലെ അടുത്തു. ജാഡ കാണിച്ചും മൈൻഡ് ചെയ്യാതെയും ഇരുന്ന കൃഷ്ണയുടെ മറ്റൊരു മുഖം അവരാരും പ്രതീക്ഷിച്ചിരുന്നതല്ല. അവരുടെ തമാശകൾ മനസിലാകാനും അവർക്കൊപ്പം ചിരിക്കാനുമൊക്കെ കൃഷ്ണ പഠിച്ചു. ഇഷാനിയുടെ അടുത്തും കൃഷ്ണ ഒരു സൗഹൃദം തുറക്കാൻ ശ്രമിച്ചതായി എനിക്ക് തോന്നി. ഇഷാനി തിരിച്ചു അതേ രീതിയിൽ ആയിരുന്നില്ല റെസ്പോണ്ട് ചെയ്തത്. അത് കൊണ്ട് തന്നെ അവരുടെ ഇടയിലുള്ള ബന്ധം ഞാൻ മാത്രമായ് അവശേഷിച്ചു. ആഷിക്കിനെയും രാഹുലിനെയും ഞാൻ കോളേജിന് മുന്നിൽ ഇറക്കി. ഒപ്പം ഇറങ്ങാൻ തുടങ്ങിയ ഇഷാനിയോട് ഞാൻ എവിടേക്കാണ് എന്ന് ചോദിച്ചു   'ഞാൻ കടയിലോട്ടാണ്..'   'നീ അപ്പോൾ വീട്ടിൽ പോകുന്നു എന്ന് നുണ പറഞ്ഞതാണോ..?   'ഞാൻ ഉത്രാടത്തിന്റെ അന്ന് പോകാമെന്നു വച്ചു.. കടയിലും നല്ല തിരക്ക് കാണും ഈ സമയം ഒക്കെ..'   'കടയോ.. ഏത് കട..? ഞങ്ങളുടെ സംഭാഷണം മനസിലാകാതെ കൃഷ്ണ ഇടയിൽ കയറി ചോദിച്ചു. ഇഷാനി കോളേജ് കഴിഞ്ഞു കടയിൽ നിൽക്കുന്നത് ഇവിടെ പലർക്കും അറിയില്ല   'ഇവൾ കോളേജ് കഴിഞ്ഞു പാർട്ട്‌ ടൈം ആയി ഒരു ബുക്ക്‌ ഷോപ്പിൽ നിൽക്കുന്നുണ്ട്..' ഞാൻ കൃഷ്ണയുടെ സംശയം തീർത്തു കൊടുത്തു   'ഓ.. ഓക്കേ.. എങ്കിൽ നമുക്ക് ഇവളെ അവിടെ ഇറക്കാം..'   'വേണ്ട കുഴപ്പമില്ല. ഞാൻ ബസിൽ പൊക്കോളാം..'   'ബസിൽ ഇടി കൊണ്ട് ഓക്കേ പോകണ്ട കാര്യം ഉണ്ടോ. ഞങ്ങൾ ഡ്രോപ്പ് ആക്കാം. കയറ്..' കൃഷ്ണ അവളോട് ഒരു സ്വാതന്ത്ര്യം എടുത്തു പറഞ്ഞു. എന്നെ നോക്കി ഒരു മടിയോടെ ഇഷാനി തിരിച്ചു കാറിൽ കയറി. കട എത്തുന്നത് വരെ ഞങ്ങൾ മൂന്ന് പേരും അധികം ഒന്നും സംസാരിച്ചില്ല. കാറിൽ മ്യൂസിക് മാത്രം ശബ്ദിച്ചു. ഇഷാനിയുടെ ഷോപ്പിന് മുന്നിൽ അവളെ ഇറക്കി അവളോട് ബൈയും പറഞ്ഞു ഞങ്ങൾ തിരിച്ചു പോന്നു. കുറച്ചു നേരം കൂടെ എവിടെയെങ്കിലും കറങ്ങി നടക്കാമെന്ന കൃഷ്ണയുടെ പ്ലാൻ പൊളിഞ്ഞത് ലക്ഷ്മിയുടെ കോൾ വന്നപ്പോൾ ആണ്. ലക്ഷ്മി കോളേജിൽ തന്നെ ഉണ്ട്.. അവളെ പിക്ക് ചെയ്യാനാണ് വിളിച്ചത്. അങ്ങനെ ഞങ്ങൾ തിരിച്ചു കോളേജിലേക്ക് പോയി. അവിടെ വച്ചു കൃഷ്ണയ്ക്കും ലക്ഷ്മിക്കും ഒരുമിച്ചൊരു ഹാപ്പി ഓണം നേർന്നു ഞാൻ ബൈക്കും എടുത്തു വീട്ടിലോട്ട് പോയി. വീട് എന്ന് എപ്പോളും പറയുന്നത് ഞാൻ ഇപ്പോൾ താമസിക്കുന്ന വീടാണ്. ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം വീട് അല്ല. വളരെ അടുത്തായിട്ടും ഞാൻ അങ്ങോട്ട്‌ പോകുന്നത് വിരളം ആണ്. അവിടെ ഇപ്പോൾ അച്ഛൻ മാത്രമേ ഉള്ളു. രോഗങ്ങൾ കൊണ്ട് ക്ഷീണിതൻ ആണ് കൈതേരി രഘുനാഥ്‌

💬 Comments

View all comments