റോക്കി [സാത്യകി]
എന്ന എന്റെ അച്ഛനിപ്പോൾ. ഒരു കാലത്ത് ഈ നഗരം പേടിയോടെ അല്ലാതെ ആ പേര് ഉച്ചരിക്കില്ലായിരുന്നു. ആ പേടിയോടുള്ള അറപ്പാണ് ഞങ്ങൾ തമ്മിലുള്ള അകലത്തിന് കാരണം. ചെറുപ്പം തൊട്ടേ ഞാൻ അമ്മയുടെ മോൻ ആയിരുന്നു. അച്ഛൻ എന്റെ ഒരു കാര്യത്തിലും ഇടപെടാൻ വരാത്ത, എന്റെ ഒരു കാര്യത്തിലും ഉത്തരവാദിത്തം ഉണ്ടെന്ന് തോന്നിക്കാത്ത ഒരാളായിരുന്നു. അത് കൊണ്ട് തന്നെ ലൈഫിന്റെ ഒരു ഘട്ടത്തിലും അച്ഛനെ ഞാൻ മിസ്സ് ചെയ്തിട്ടില്ല. ഇന്ന് ശ്രുതിയുടെ വീട്ടിലെ അന്തരീക്ഷം പക്ഷെ അത് മാറ്റി മറിച്ചു. എനിക്ക് എന്റെ അമ്മയെ മിസ്സ് ചെയ്തു. എന്റെ ചേട്ടനെ മിസ്സ് ചെയ്തു. എന്റെ കുടുംബത്തെ മിസ്സ് ചെയ്തു.. കുടുംബം എന്ന പേരിൽ എനിക്കിനി അവശേഷിക്കുന്നത് അച്ഛൻ മാത്രമാണ്. ഓണത്തിന് എങ്കിലും ഞാൻ ഒന്ന് വന്നു കാണുമെന്നു കരുതി അച്ഛൻ കാത്തിരിക്കുന്നുണ്ടാവും. പോകണോ വേണ്ടയോ എന്ന് എന്റെ മനസ്സ് തന്നെ ചോദ്യോത്തരം നടത്തി. ഇഷാനി ഉത്രാടത്തിന് നാട്ടിൽ പോകുന്നു എന്നാണ് പറഞ്ഞത്. തിരുവോണം അവളുടെ വീട്ടിൽ ആഘോഷിക്കാൻ. അവളുടെ വീട്ടിൽ അച്ഛന്നുമില്ല അമ്മയുമില്ല. എന്നിട്ടും അവൾ പോകുന്നു. പിന്നെ എനിക്ക് പോയാൽ എന്താണ്. വാശിയും അമർഷവും ഒന്നും അല്ല പ്രായമായ അച്ഛനോടുള്ള കരുണയാണ് എന്നെ തിരിച്ചു വീട്ടിൽ എത്തിച്ചത്. ഞാൻ വന്നതിൽ പുള്ളിക്കാരൻ ഒരുപാട് സന്തോഷവാൻ ആയി തോന്നി. സാധാരണ അതൊന്നും പുറത്ത് കാണിക്കാത്ത ആളാണ്. കുറച്ചു നേരം ഒരുമിച്ചിരുന്നു സംസാരിച്ചു. ഒരുമിച്ച് ഓണസദ്യ ഉണ്ടു. ഡൈനിങ് ഹാളിന് നെടുകെ ഇട്ട വലിയ തീൻമേശയിൽ മൂന്ന് കസേരകളിൽ മാത്രം ആളുകൾ ഓണം ഉണ്ണാൻ ഇരുന്നു. ഞാനും അച്ഛനും മഹാനും. അവസാനമായി ഞാൻ ഇവിടുന്ന് ഓണം കൂടിയപ്പോൾ ഈ കസേരകളിൽ ആരൊക്കെ ഉണ്ടായിരുന്നു ഞങ്ങൾക്ക് ഒപ്പമെന്ന് ഞാൻ ചിന്തിച്ചില്ല. അത് ചിന്തിക്കാൻ തുടങ്ങിയാൽ ആകെ ശോകം ആകും മനസ്സ്. വീട്ടിൽ ഒറ്റക്കിരിക്കുമ്പോളൊക്കെ പഴയ ഓർമകൾ തികട്ടി വന്നു. അതിന് ഒരു അറുതി കിട്ടുന്നത് ഇടക്ക് ഇഷാനിയുടെ മെസ്സേജോ കോളോ വരുമ്പോൾ ആണ്. തിരുവോണത്തിന്റെ അന്ന് രാത്രി അവൾ എന്നെ ആദ്യമായി വീഡിയോ കോൾ ചെയ്തു. അവൾ പാലക്കാട് വീട്ടിൽ ആയിരുന്നു ആ സമയം. അവളുടെ വീട്ടിൽ ഉള്ളവരെ എനിക്ക് പരിചയപ്പെടുത്തും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പകരം വേറെ ഒരാളെ ആണ് അവളെനിക്ക് പരിചയപ്പെടുത്തി തന്നത്. അവളുടെ പൂച്ചക്കുട്ടി നൂനുവിനെ. വെള്ളയും സ്വർണവും ഇടകലർന്ന് രോമങ്ങൾ ഉള്ള ഒരു തക്കുടു പൂച്ച. അവൾ ക്യാമറ നൂനുവിലേക്ക് അടുപ്പിച്ചു. പൂച്ചകളുടെ സ്വതവേ ഉള്ള പുച്ഛഭാവം ആയിരുന്നു അതിന്റെ മുഖത്തും. ഇഷാനിയുടെ നെഞ്ചിൽ എന്തൊ വലിയ അധികാരത്തിൽ അതങ്ങനെ വിസ്‌തരിച്ചു കിടക്കുകയാണ്. കള്ളമാർജാരപുത്രൻ എന്റെ കൊച്ചിന്റെ നെഞ്ചിൽ ആണ് തല വച്ചു കിടക്കുന്നത്. വാലിൽ തൂക്കി അവനെ എറിയാൻ എന്റെ മനസ്സ് പറഞ്ഞു. പക്ഷെ ഇഷാനിയുടെ മുന്നിൽ ഞാൻ അത് കാണിച്ചില്ല. അവൾ ക്യാമറ പൂച്ചയെ കാണിക്കാൻ പാകത്തിൽ വച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ അവളുടെ നെഞ്ചാണ് വീഡിയോയിൽ എടുത്തു കാണുന്നത്. ലൂസ് ഹൂഡിയിൽ എപ്പോളും കാണുന്നത് കൊണ്ട് അവളുടെ ശരീരത്തിന്റെ ഭംഗി പലപ്പോഴും
💬 Comments
View all comments