Chapter Title : രുദ്രപ്രതാപം [Jhon Clinton]
രുദ്രപ്രതാപം
Rudraprathapam | Author : Jhon Clinton

"അഭി എഴുന്നേക്കടാ സമയം ഒരുപാട് ആയി"
"ഒരു അഞ്ചു മിനിറ്റ് കൂടി "ഞാൻ ഉറക്കത്തിൽ പറഞ്ഞു
"അത് ശരി സമയം എത്രയായെന്ന് വിചാരം"എന്നെ ഒന്നുകൂടി കുലുക്കി വിളിച്ചു കൊണ്ട് ചേച്ചി പറഞ്ഞു
ഞാൻ എണീക്കാൻ ഒരു ഉദ്ദേശവും ഇല്ല എന്ന് കണ്ടപ്പോൾ അവൾ എൻറെ പുറത്തു ഒരു ഒന്നൊന്നര അടി തന്നു
ഉറക്കത്തിൽ അടി കിട്ടിയത് സുഖത്തിൽ ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു കണ്ണീന്നു പൊന്നീച്ച തന്നെ പറന്നു ഞാൻ തിരിഞ്ഞു. അപ്പോഴേക്കും അവൾ റൂമിൽ നിന്നും പുറത്തേക്ക് ഓടുന്നതാണ് ഞാൻ കണ്ടത്.
"നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ടടി പിശാചെ"
ഞാൻ ഉറക്കെ അലറി.
അവൾ ചിരിച്ചുകൊണ്ട് താഴേക്ക് ഓടുന്നതിന്റെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു "കുരുപ്പിന്റെ കുട്ടിക്കളി കുറച്ച് കൂടുന്നുണ്ട്"😡
ഇവളെ അങ്ങ് തീർത്താലോ.🤔
ഞാൻ ചുമ്മാ മനസ്സിൽ ആലോചിച്ചു.
ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിലോട്ട് നടന്നു . എന്നിട്ട് കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ മൊത്തത്തിൽ ഒന്ന് നോക്കി.
അതെ ഞാൻ തിരിച്ചു വീട്ടിൽ എത്തിയിരിക്കുന്നു
ഇനി എന്നെ കുറിച്ച് പറയാം എൻറെ പേര് അഭിഷേക് അടുപ്പമുള്ളവർ എന്നെ അഭി എന്ന് വിളിക്കും എനിക്കിപ്പോൾ 22 വയസ്സായി എൻറെ വീട് എറണാകുളത്താണ് മൂന്നുവർഷത്തെ കോളേജ് ജീവിതം കഴിഞ്ഞ് ബാംഗ്ലൂരിൽ നിന്നും ഇന്നലെയാണ് വീട്ടിൽ തിരിച്ചെത്തിയത് . സത്യം പറഞ്ഞാൽ ബാംഗ്ലൂർ തന്നെ ഒരു ജോബ് കണ്ടുപിടിക്കാനായിരുന്നു എൻറെ തീരുമാനം.
അതിനുവേണ്ടി അവിടെ ചില ഇന്റർവ്യൂകൾ ഞാൻ അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ എന്റെ എല്ലാ തീരുമാനങ്ങളും തെറ്റിച്ചു
💬 Comments
View all comments