0%

Chapter Title : രുദ്രപ്രതാപം [Jhon Clinton]

Author : Jhon Clinton Read All Parts 54.6K

ഒക്കെ കഴിഞ്ഞ് എന്തൊക്കെയോ കോഴ്സ് പഠിച്ചിരുന്നു.ഇപ്പൊ ഒന്നിനും പോവാതെ വീട് സംരക്ഷിച്ച് കൊണ്ടിരിക്കുന്നു🙂അമ്മ പലവട്ടം കമ്പനിയിലേക്ക് ഒരു ജോബ് ശെരിയാക്കി കൊടുത്തതാണ് പക്ഷേ ചേച്ചിക്ക് അതിന് താൽപ്പര്യം ഇല്ലാത്ര.ഇപ്പൊ വീട്ടുകാരെ ഓസി ജീവിച്ച് പോണു.

ഇനി എൻ്റെ മൂന്നാമത്തെ ചേച്ചിയെ കുറിച്ച് പറയാം.എന്നെ കാളും രണ്ട് വയസ്സിന് മൂത്തതാണ് അശ്വതി ഞാനും അവളും തമ്മിൽ നല്ല രീതിയിൽ തന്നെ കൂട്ടായിരുന്നു.മൂന്ന് വർഷം മുമ്പ് വരെ. കോളേജ് പഠിത്തം ഒക്കെ കഴിഞ്ഞ് ഇപ്പൊ അമ്മയുടെ കൂടെ അതേ കമ്പനിയിൽ വർക്ക് ചെയ്യുന്നു.പുള്ളിക്കരിക്ക് മൂന്ന് വർഷം മുമ്പ് നല്ല കളിയും ചിരിയും ഒക്കെ ഉണ്ടായിരുന്നു.ഇപ്പൊ കുറച്ചായി ഗൗരവത്തിൽ തന്നെ ആണ്

ബാക്കി ഒക്കെ പോകെ പോകെ അറിയാം🙂

ഞാൻ ഒരു ചെയറിൽ കയറി ഇരുന്നു.

"ഓ വന്നോ "അമ്മ ആയിരുന്നു അത് കുറച്ച് കളിപ്പിലാണ്.

ഞാൻ ഒന്ന് ഇളിച്ച് കാണിച്ച് കൊടുത്തു😊

ഞാൻ എന്തു ചെയ്യാനാ ഇന്നലെ ട്രെയിനിൽ വന്നതിൻ്റെ നല്ല ക്ഷീണം ഉണ്ട്.അത് വീട് എന്താ കഴിക്കാനുള്ളേ.ഞാൻ നേരെ ഭക്ഷണത്തിലേക്ക് തിരിഞ്ഞു.

"വൗ മൊട്ടയും പത്തിരിയും 🤤"

ഞാൻ രണ്ട് മൂന്ന് പത്തിരിയും മുട്ടക്കറിയും എടുത്ത് കഴിക്കാൻ തുടങ്ങി. സത്യം പറയാലോ ആദ്യം കഴിച്ചപ്പോ തന്നെ സ്വർഗം കിട്ടിയ ഒരു സന്തോഷം ആയിരുന്നു.വർഷങ്ങൾക്ക് ശേഷം ആണ് വീട്ടിന് ഫുഡ് കഴിക്കുന്നത്.ബാംഗ്ലൂരിലെ ഫാസ്റ്റ് ഫുഡ് ഒക്കെ കഴിച്ച് വയടെ രുചി ഒക്കെ പോയിരിക്കുന്നു.

ഞാൻ വെക്കേഷൻ പോലും വീട്ടിലേക്ക് വരില്ലായിരുന്നു.അതിൻ്റെ ദേഷ്യം ആണ് എല്ലാവർക്കും.അതിന് ചില കാരണങ്ങൾ ഉണ്ട്. അത് സമയമാകുമ്പോൾ പറയാം.

"ഇനി എന്താ നിൻ്റെ പ്ലാൻ "

💬 Comments

View all comments