0%

Chapter Title : രുദ്രപ്രതാപം [Jhon Clinton]

Author : Jhon Clinton Read All Parts 54.6K

അച്ഛനാണ് അത് ചോദിച്ചത്.

"ഞാൻ ബാംഗ്ലൂരിൽ തന്നെ വല്ല.......”

"ഇനി നീ എങ്ങോട്ടേക്കും പോണില്ല" ഞാൻ പറഞ്ഞ് തൂങ്ങിയപ്പോ തന്നെ അമ്മ ഇടക്ക് കേറി പറഞ്ഞു

“ഒരു പ്രാവശ്യം ഇവിടുന്ന് ഒന്നു മാറിനിന്നോട്ടെ എന്ന് വിചാരിച്ചപ്പോ പറഞ്ഞ് വിട്ടതാ പിന്നെ ഇവിടെ ഉള്ളവരെ കുറിച്ച് അവന് ഒരു ചിന്തയും ഇല്ല”

അമ്മ തുടങ്ങി.ഞാൻ തല താഴ്ത്തി ഫുഡ് കഴിക്കുന്നത് കൺസെൻട്രേറ്റ് ചെയ്തു😶

“നീ ഒന്ന് മിണ്ടാതിരുന്നെ അവൻ ഇപ്പൊ ഇങ്ങു വന്നില്ലേ” അച്ചൻ അമ്മയെ ആശ്വസിപ്പിക്കാൻ തുടങ്ങി

“ഇനി എൻ്റെ പൊന്നു മോൻ കുറച്ച് ദിവസം വീട്ടില് നിൽക്ക് കേട്ടോ...”

ഞാൻ ദയനീയത്തോടെ അച്ഛനെ നോക്കി

നമ്മളില്ലേ..... എന്ന ഒരു ഭാവത്തിൽ പുള്ളി കാരൻ ഇരിപ്പാണ്

ബ്ലഡി തന്തപടി തേച്ചു 😡

എൻ്റെ നോട്ടം നേരെ അശ്വതി യുടെ മുഖത്തേക്ക് പോയി അവൾ എന്നെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു.എൻ്റെ നോട്ടം കണ്ടപ്പോ അവൾ പെട്ടന്ന് മുഖം മാറ്റി.

ഇവൾക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലേ.ഞാൻ മനസ്സിൽ പറഞ്ഞു.

അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് ഞാൻ നേരെ ഹാളിലെ സോഫ യുടെ അടുത്തേക്ക് ചെന്നു.അവിടെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു

“എന്നെ ഈ ചീത്ത ഒക്കെ കേൾപ്പിച്ചപ്പോ സമാധാനം ആയല്ലോ”

അച്ചൻ എൻ്റെ ചോദ്യം കേടു ഒന്ന് പുഞ്ചിരിച്ചു

“എന്നെ പറഞ്ഞിട്ട് കാര്യം ഇല്ല നിൻ്റെ അമ്മ എനിക്കൊരു സ്വൈര്യം തന്നിട്ടില്ല അത് കൊണ്ട.പിന്നെ അവൾ പറഞ്ഞതിലും തെറ്റൊന്നുമില്ലല്ലോ നീ ഇവിടുന്ന് പോയിട്ട് വല്ലോപ്പോഴുമല്ലേ ഇങ്ങോട്ട് വിളിക്കുന്നത് പോലും”

“അത് പിന്നെ ഞാൻ എൻ്റെ സ്റ്റഡീസിൽ കൺസെൻട്രേറ്റ് കൊടുക്കുവായിരുന്നില്ലേ...”ഞാൻ ഒരു

💬 Comments

View all comments