0%

Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]

Author : Jhon Clinton Read All Parts 36.2K

എങ്ങനാ ഫോൺ വിളിക്കുന്നെ?”

ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.

“എടാ ഇത് നമ്മുടെ പ്രൈവറ്റ് ജെറ്റ് ആണ്… ഇതിൽ സാറ്റലൈറ്റ് കോളിന്റെ ഫെസിലിറ്റി ഉണ്ട്.”

“ഓഹ്… ഒക്കേ…”

ഞാൻ പതുക്കെ പറഞ്ഞു. പക്ഷേ ഉള്ളിൽ ചെറിയൊരു ഞെട്ടൽ ഉണ്ടായിരുന്നു.

“സ്വന്തമായി പ്രൈവറ്റ് ജെറ്റോ…”

ഞാൻ മനസ്സിൽ തന്നെ ആലോചിച്ചു. ദിവ്യ കോർപറേഷൻ നാട്ടിൽ വലിയ പേരുള്ള കമ്പനി ആണെന്ന് അറിയാമായിരുന്നു… പക്ഷേ ഇത്ര ലെവൽ ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

ദിവ്യയുടെ കയ്യിൽ ഉള്ള കാറ് പോലും ബെൻസിന്റെ ഏതോ ലിമിറ്റഡ് എഡിഷൻ മോഡൽ ആണ്. ആദ്യമായി കണ്ടപ്പോൾ തന്നെ എന്റെ കണ്ണ് അതിൽ കുടുങ്ങിയിരുന്നു.

“ഒരിക്കലെങ്കിലും അത് ഒന്ന് ഓടിച്ചു നോക്കണം…”

ആഗ്രഹം പലവട്ടം തോന്നിയിട്ടുണ്ട്. പക്ഷേ ആ കുരിപ്പ് എന്റെ കൂടെ വരുമ്പോൾ ബൈക്കിൽ മാത്രം അല്ലേ വരൂ.

“കച്ചറ സ്വഭാവം തന്നെ…”

ഞാൻ മനസ്സിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഹലോ അഭി…”

കുറച്ചു നേരം ഞാൻ മിണ്ടാതിരുന്നത് കൊണ്ട് അവർ വീണ്ടും വിളിച്ചു.

“ആ… പറ ആന്റി…”

“ആന്റി… ആന്റി… ആന്റി…”

അവർ ചെറിയ കലിപ്പോടെ വിളിച്ചു.

“അഭി, നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ മമ്മി എന്നോ അമ്മേ എന്നോ വിളിച്ചാൽ മതി എന്ന്… എത്ര പറഞ്ഞാലും നീ കേൾക്കില്ല.”

അവരുടെ ശബ്ദത്തിലെ ആ സ്നേഹമുള്ള പരിഭവം കേട്ടപ്പോൾ എനിക്ക് അറിയാതെ ചിരി വന്നു.

“സോറി മമ്മി… ഇനി ശ്രദ്ധിച്ചോളാം…”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഉവ്വ ഉവ്വ… ഇത് തന്നെ അല്ലേ നീ മുന്നേം പറഞ്ഞെ…”

“ഇത് 100% ഉറപ്പാണ് ആന്റി… അല്ല

💬 Comments

View all comments