Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]
എങ്ങനെ അറിഞ്ഞു…?”
ഇപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു.
അത് തുറന്ന ഉടനെ എന്റെ മുഖം കണ്ടപ്പോൾ ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.
“നിന്റെ സ്വഭാവം എനിക്ക് നല്ല രീതിയിൽ അറിയാം ആദ്യമ്മായൊന്നും അല്ലല്ലോ ഞാൻ ഇങ്ങനെ കിടക്കുന്നെ …”
എന്റെ ഹൃദയം ഒന്ന് skip അടിച്ചു.
പക്ഷേ അടുത്ത സെക്കന്റിൽ തന്നെ അവൾ മുഖം ചുളിച്ചു.
“പിന്നെ… രാവിലെ തന്നെ കുന്തളിപ്പു കാട്ടാൻ നോക്കണ്ട…”
“ഞാനോ…?”
“അതെ നീ തന്നെ…”
അവൾ വീണ്ടും കണ്ണടച്ചു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
“കുറച്ചു നേരം കൂടി ഇങ്ങനെ കിടക്കട്ടെ…”
അതും പറഞ്ഞു അവൾ കിടന്നു
പുറത്ത് രാവിലെ പൂർണ്ണമായി ഉണർന്നിരുന്നു…
കുറച്ചു നേരം കൂടി ഞങ്ങൾ അങ്ങനെ കിടന്നു...
പിന്നെ അപ്പു വന്നു വിളിച്ചപ്പോൾ ആണ് എഴുനേൽക്കുന്നത്...
ബെഡിൽ നിന്നു ഞങ്ങൾ രണ്ടു പേരും എഴുനേറ്റു. അശ്വതി ഡ്രസ്സ് ഒക്കെ ഒന്ന് റെഡി ആക്കി മുടി ഒക്കെ ഒന്ന് ശെരിയാക്കി.. മുഖത്തു ഇപ്പോഴും നല്ല ഗൗരവം ആണ്
മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾ എന്നെ ഒന്ന് നോക്കി
"പിന്നെ ഞാൻ ഇന്നലെ പറഞ്ഞതൊന്നും മറക്കണ്ട" അതും പറഞ്ഞു അവൾ ഒരു നോട്ടവും നോക്കി ഇറങ്ങി പോയി
ഞാൻ ബാത്‌റൂമിൽ കയറി മുഖം ഒക്കെ കഴുകി കണ്ണാടിയിലേക്ക് കുറച്ചു നേരം നോക്കി നിന്നു
"എന്തൊക്കെ ആട മൈരേ കാണിച്ചു വെച്ചിരിക്കുന്നെ"
പിന്നെ പല്ലൊക്കെ തേച്ചു നേരെ ഹാളിലേക്ക് കയറി അവിടെ എല്ലാവരും ഉണ്ടായിരുന്നു. ഓരോരുത്തരും ഓരോ തിരക്കിൽ ആണ്...
ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു അവിടെ
💬 Comments
View all comments