Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]
എപ്പോഴോ തിരിഞ്ഞു കിടന്നിരിക്കണം…
ഇപ്പോൾ അവളുടെ തല എന്റെ നെഞ്ചിൽ ചായ്ച്ചാണ് കിടക്കുന്നത്.
ഒരു കൈ എന്റെ വയറിന് മുകളിലൂടെ ഇട്ടു ചുറ്റിപ്പിടിച്ചിരിക്കുന്നു.
“ദൈവമേ…” ഞാൻ മനസ്സിൽ പറഞ്ഞു.
ഇന്നലെ രാത്രി നടന്നതൊക്കെ ഓർമ്മ വന്നതോടെ ഞാൻ പതിയെ തല ഉയർത്തി അവളെ നോക്കി.
ഉറക്കത്തിലാണ്.
മുഖം മുഴുവൻ ഒരു കുഞ്ഞിന്റെ നിഷ്കളങ്കത.
ഇന്നലെ എന്നെ കൊല്ലാൻ വന്ന പെണ്ണ് തന്നെയാണോ ഇതെന്ന് പോലും തോന്നില്ല.
അവളുടെ ശ്വാസം പതിയെ എന്റെ ടി-ഷർട്ടിൽ തട്ടി കൊണ്ടിരുന്നു.
ഓരോ ശ്വാസവും എന്റെ നെഞ്ചിനുള്ളിൽ തറച്ചു കയറുന്ന പോലെ.
ഞാൻ അനങ്ങാതെ കിടന്നു.
കാരണം ഇപ്പോൾ ഒന്ന് അനങ്ങിയാൽ പോലും ഇവൾ എഴുന്നേൽക്കും… പിന്നെ എന്ത് പറയും എന്ന് ദൈവത്തിനേ അറിയൂ.
പക്ഷേ വിധി വേറെ പ്ലാൻ ചെയ്തിരുന്നു.
അവൾ ഉറക്കത്തിനിടയിൽ ഒന്ന് കൂടി ചേർന്നു കിടന്നു.
കാലും എന്റെ കാലിന് മുകളിലേക്ക് കയറ്റിവച്ചു.
“മ്മ്മ്…”
ഒരു ചെറിയ മൂളൽ അവളുടെ ചുണ്ടുകളിൽ നിന്നും പുറത്തുവന്നു.
എന്റെ ശ്വാസം നേരെ കുടുങ്ങി.
പതിയെ അവളുടെ മുഖത്തേക്ക് നോക്കി.
ചുണ്ടുകൾ ചെറുതായി തുറന്നിരിക്കുന്നു…
മുടിയുടെ കുറച്ചു ഇഴകൾ കവിളിലേക്ക് വീണു കിടക്കുന്നു.
അറിയാതെ തന്നെ എന്റെ കൈ അവളുടെ മുഖത്തിനരികിലേക്ക് നീങ്ങി.
ആ മുടിയിഴകൾ ഒന്ന് മാറ്റി വയ്ക്കാൻ…
പക്ഷേ വിരൽ അവളുടെ കവിളിൽ തട്ടിയ നിമിഷം—
“ഡാ…”
ഞാൻ ഞെട്ടി കൈ വലിച്ചു.
അവൾ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു.
“രാവിലെ തന്നെ കൈ വെച്ച് വാങ്ങിക്കണ്ട…”
ഞാൻ വായും പൊത്തി അവളെ നോക്കി.
“ ഉറങ്ങിയില്ലേ…?”
“ഉറങ്ങി…”
“പിന്നെ
💬 Comments
View all comments