0%

Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]

Author : Jhon Clinton Read All Parts 36.2K

ഒന്ന് ആലോചിച്ചു നോക്ക് …”

അവളുടെ ശബ്ദം ഇപ്പോൾ താഴ്ന്നിരുന്നു.

പക്ഷേ അതിൽ ഒരു പ്രത്യേക വിറയൽ ഉണ്ടായിരുന്നു.

“ഞാൻ വേറെ ഒരു കാര്യം പറയാം…”

അവൾ എന്റെ ഷർട്ടിന്റെ കോളർ പിടിച്ചു ഒന്ന് അടുത്തേക്ക് വലിച്ചു.

“എന്നെ ഒഴിവാക്കി… അവളുമാരുടെ കൂടെ സുഗിച്ചു നടക്കാം എന്ന് വല്ല വിചാരവും ഉണ്ടെങ്കിൽ…”

അവൾ ഒന്ന് നിർത്തി.

എന്റെ കണ്ണിലേയ്ക്ക് നേരെ നോക്കി.

“തല മണ്ട അടിച്ചു ഞാൻ പൊളിക്കും…”

ഞാൻ തൊണ്ടയിൽ വെള്ളം ഇറക്കി.

അവളുടെ മുഖം ഇപ്പോഴും വളരെ അടുത്ത്.

അവളുടെ ചൂടുള്ള ശ്വാസം പോലും എനിക്ക് വ്യക്തമായി അറിയാം.

“അവന്റെ ഒരു ട്രൗമ…”

അവൾ പിറുപിറുത്തു.

“എന്നെ കൊണ്ട് പറയിപ്പിക്കണ്ട…”

അതും പറഞ്ഞു അവൾ പെട്ടെന്ന് തിരിഞ്ഞ് ബെഡിന്റെ ഒരു സൈഡിലേക്ക് ഒതുങ്ങി കിടന്നു.

ഞാൻ അവിടെ തന്നെ കല്ലുപോലെ ഇരുന്നു.

അല്ല… ഇവിടെ ഇപ്പോ എന്താ ഉണ്ടായത്…?

എന്തിനാ പടക്കം പൊട്ടിച്ചത്…?

ഇനി ഇവളെ ഞാൻ എന്താ ചെയ്തേ…?

ഉത്തരം കിട്ടാത്ത നൂറ് ചോദ്യങ്ങളുമായി ഞാൻ അവിടെ ഇരുന്നു.

പുറത്ത് മഴ ശക്തമായി പെയ്യാൻ തുടങ്ങി…

അകത്ത്… എന്റെ തലച്ചോറും.

വീണ്ടും വട്ടത്തിൽ മൂഞ്ചി…

*****************

പിറ്റേന്ന് രാവിലെ…

ജനലിന്റെ ഇടയിലൂടെ കയറിയ സൂര്യപ്രകാശം നേരെ മുഖത്ത് വീണപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്.

ഇന്നലത്തെ സംഭവങ്ങൾ ഒക്കെ കഴിഞ്ഞു എപ്പോ ആണോ ആവോ ഉറങ്ങിയത്...

ഞാൻ കണ്ണുകൾ ഒന്ന് ചിമ്മി ചുറ്റും നോക്കി.

ശരീരത്തിൽ ഒരു ഭാരം അനുഭവപ്പെട്ടാണ് ഞാൻ താഴേക്ക് നോക്കിയത്...

അശ്വതി…

അവൾ ഇപ്പോഴും എന്റെ അടുത്ത് തന്നെയുണ്ട്.

രാത്രിയിൽ

💬 Comments

View all comments