0%

Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]

Author : Jhon Clinton Read All Parts 36.2K

എന്റെ കവിളിലൂടെ സാവധാനം നീങ്ങി പോകുന്ന പോലെ തോന്നി.

കാലങ്ങളായി ആ സ്പർശം മിസ്സ് ചെയ്ത മനസ്സ് ഒറ്റ നിമിഷം കുഞ്ഞിനെ പോലെ ആയിപ്പോയി.

ഞാൻ കണ്ണുകൾ അടച്ചു.

മുഖം അല്പം കൂടി അവളുടെ കൈയിലേക്ക് ചേർത്ത് കൊടുത്തു.

“തൊട്ടോ… എനിക്ക് കുഴപ്പമൊന്നുമില്ല…” എന്ന പോലെ.

ഒരു നിമിഷം…

നിശബ്ദത മാത്രം.

പിന്നെ—

ടാപ്പേ…!

ചെവി മുഴങ്ങുന്ന ശബ്ദം മാത്രം ബാക്കി.

“അമ്മേ…” ഞാൻ ചാടി എഴുന്നേറ്റു.

അവൾ തന്ന അടിയിൽ പല്ല് വരെ ഒന്ന് വിറച്ചോ എന്നൊരു സംശയം.

“നീ എന്ത് മൈര് ആട ഈ പറയുന്നേ…?”

ഞാൻ വിശ്വാസം വരാതെ അവളെ നോക്കി.

“ട്രൗമ ആർക്കാ…?”

“നിനക്കല്ലേ…?” ഞാൻ പതുങ്ങി ചോദിച്ചു.

അത് കേട്ടതും അവൾ വീണ്ടും കൈ ഓങ്ങി.

ഞാൻ വേഗം മുഖം പൊത്തി പുറകിലേക്ക് നീങ്ങി.

“നിന്റെ അമ്മക്ക ട്രൗമ…!”

അല്ല അതും നിന്റെ അമ്മ തന്നെയല്ലേ—

ഞാൻ മനസ്സിൽ മാത്രം പറഞ്ഞു.

പുറത്ത് പറഞ്ഞാൽ ഇന്നത്തെ രാത്രി ICU-യിൽ കിടക്കേണ്ടി വരും.

“എടി… അങ്ങനെ ആണല്ലോ ഡോക്ടർ പറഞ്ഞത്…”

“നീ എന്റെ കയ്യിന്ന് ഇനിയും വാങ്ങും…”

അവൾ പല്ലുകടിച്ചു.

എനിക്ക് ഒന്നും മനസ്സിലാകാതെ ഇരുന്നു.

“നീ കാട്ടിക്കൂട്ടിയതൊന്നും നിനക്ക് അറിയില്ലല്ലേ…?”

“ഹേ… ഞാൻ എന്ത് കാട്ടി…?”

“എടി… ഞാൻ അന്ന് പ്രശ്നം ഉണ്ടാക്കിയത് നിനക്ക് വേണ്ടി ആണെന്ന് കരുതി അല്ലേ നിനക്ക്..…”

“കോപ്പാണ്…”

ഞാൻ കണ്ണു ചിമ്മി.

“അപ്പൊ അതും അല്ലേ…? പിന്നെന്താ…?”

അവൾ എന്നെ കുറച്ചു നേരം നോക്കി നിന്നു.

പിന്നെ പതിയെ അടുത്തേക്ക് വന്നു.

“മോൻ നന്നായിട്ട്

💬 Comments

View all comments