0%

Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]

Author : Jhon Clinton Read All Parts 36.2K

മുമ്പല്ലേ…”

അവൾ ഒരു നിമിഷം നിർത്തി.

കണ്ണുകൾ താഴ്ത്തി.

“അതിന് ശേഷം… ഒരിക്കൽ പോലും നീ എന്റെ അടുത്ത് വന്നില്ല…”

ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ എന്തോ കുത്തി.

“എന്നിട്ടെന്താ… നീ വീണ്ടും avoid ചെയ്യും…”

“അതിനു നീ എന്നോട് സംസാരിക്കാൻ വന്നോ…?”

ഞാൻ ചോദിച്ചു.

അവൾ മിണ്ടാതെ എന്നെ നോക്കി.

ആ കണ്ണുകളിൽ ചെറിയൊരു നനവ് തിളങ്ങി.

സത്യം പറഞ്ഞാൽ…

ഞാൻ അകന്നു നിന്നത് പേടിച്ചാണ്.

ഞാൻ കാരണം അവൾ വീണ്ടും വേദനിക്കുമോ എന്ന്…

വീണ്ടും ആ പഴയ മുറിവുകൾ തുറക്കുമോ എന്ന്…

“എടി… അത് പിന്നെ…”

എന്റെ ശബ്ദം ചെറുതായി വിറച്ചു.

“ഞാൻ കാരണം നീ അനുഭവിച്ച അവസ്ഥയും… ആ ട്രൗമയും ഒക്കെ ഓർത്തപ്പോ… എനിക്കും വീണ്ടും നിന്നെ അങ്ങനെ കാണാൻ വയ്യായിരുന്നു…”

ഞാൻ ഒന്ന് നിർത്തി.

“നീ ആ സ്വപ്നങ്ങൾ കണ്ടെന്ന് പറഞ്ഞപ്പോ ഒക്കെ… എനിക്ക് എന്തോ പോലെ ആയി… ഞാൻ കാരണം ഇനിയും നീ വിഷമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ലായിരുന്നു…”

ഓരോ വാക്കും പറയുമ്പോഴും നെഞ്ചിലെ ഭാരം പുറത്തേക്ക് ഒഴുകുന്ന പോലെ തോന്നി.

എന്റെ കണ്ണുകൾ നിറഞ്ഞു.

ശബ്ദം ഇടറി.

“എടി… sorry…”

ഞാൻ തല താഴ്ത്തി.

“I’m really sorry…”

മുറിയിൽ വീണ്ടും നിശബ്ദത പടർന്നു.

ഫാനിന്റെ ശബ്ദവും… നമ്മളുടെ ശ്വാസവും മാത്രം.

അവളും കുറച്ചു നേരം ഒന്നും പറഞ്ഞില്ല.

പിന്നെ വളരെ പതിയെ…

“അഭി…”

ആ ശബ്ദം കേട്ട നിമിഷം തന്നെ അവൾക്കും ഫീൽ ആയെന്ന് മനസ്സിലായി.

അവളുടെ കൈകൾ പതിയെ എന്റെ മുഖത്തിനരികിലേക്ക് വന്നു.

അവളുടെ വിരലുകൾ

💬 Comments

View all comments