0%

Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]

Author : Jhon Clinton Read All Parts 36.2K

“എന്റെ ലക്ഷ്മി… താൻ ഇന്ന് വിളിച്ചപ്പോൾ ഞാൻ ആകെ അങ്ങ് വല്ലാണ്ടായി പോയി…”

എന്റെ വലത് വശത്ത് വന്ന് ഇരുന്നുകൊണ്ട് അമ്മ പറഞ്ഞു. ആ ശബ്ദത്തിൽ ഇപ്പോഴും ഭയത്തിന്റെ വിറയൽ ബാക്കിയുണ്ടായിരുന്നു.

അമ്മ പറയുമ്പോൾ കൈ എന്റെ തലയിൽ വന്നു തഴുകി കൊണ്ടിരുന്നു.

“ഞാനും ഒന്ന് പേടിച്ചു പോയി സുനിതേ …” ലക്ഷ്മി അമ്മ ഒരു ദീർഘശ്വാസം വിട്ടു. “മായയുടെ നീട്ടി വിളി കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി. ഞാൻ ഓടി വന്നു നോക്കുമ്പോ കാണുന്നത്… ഇവളുടെ മടിയിൽ ബോധമില്ലാതെ ഇവൻ കിടക്കുന്നതാ…”

“അപ്പൊ തന്നെ എന്റെ പാതി ജീവൻ പോയി…”

ഞാൻ സൈഡിലൂടെ മായയെ ഒന്ന് നോക്കി.

ഞങ്ങളുടെ കണ്ണുകൾ പരസ്പരം കോർത്തപ്പോൾ അവൾ എന്തെ എന്ന അർത്ഥത്തിൽ പുരികം ഉയർത്തി. ഞാൻ ഒന്നും ഇല്ലെന്ന് ആഗ്യം കാണിച്ചു

ഓഹ്… അപ്പൊ ഇവളെ ആണല്ലേ ഞാൻ കണ്ടത് …ഞാൻ മനസ്സിൽ ആലോചിച്ചു

“പിന്നെ ഡോക്ടറുടെ അടുത്ത് പോയി വന്നിട്ടാണ് മനസ്സിന് ഒരു സമാധാനം കിട്ടിയത്…” ലക്ഷ്മി അമ്മ വീണ്ടും പറഞ്ഞു തുടങ്ങി.

“അങ്ങനെ പേടിക്കാൻ ഒന്നും ഇല്ല. ഉറക്കക്കുറവിന്റെയും പിന്നെ സ്‌ട്രെസ്സിന്റെയും ആണ്… അല്ലാതെ വലിയ പ്രശ്നമൊന്നും ഇല്ലെന്ന ഡോക്ടർ പറഞ്ഞത്.”

എന്റെ ഓപ്പോസിറ്റ് സോഫയിൽ ഇരിക്കുന്ന അവർ പറഞ്ഞു നിർത്തി.

“ഉറക്കക്കുറവോ…?”

അമ്മയുടെ മുഖം പെട്ടെന്ന് മാറി.

“ആർക്കു… ഇവനോ?”

കേട്ടത് വിശ്വസിക്കാൻ പറ്റാത്ത പോലെ അമ്മ വീണ്ടും എന്നെ നോക്കി .

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.

പക്ഷേ അമ്മയുടെ മുഖം ഇപ്പോഴും എന്റെ മുഖത്ത് തന്നെ ആണ്.

ആകാശം പൊട്ടി പിളർന്നാലും

💬 Comments

View all comments