Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]
കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
അർച്ചന ചേച്ചി ഒന്നും പറയാതെ എന്റെ തലയിൽ ഒന്ന് തട്ടി. പക്ഷേ ആ കണ്ണുകളും നിറഞ്ഞിരുന്നു.
ഞാൻ അവരെയെല്ലാം ചേർത്ത് പിടിച്ചു നിന്നു.
ആ നിമിഷം… എത്രയോ നാളായി ഉള്ളിൽ കെട്ടിക്കിടന്നിരുന്ന ഒരു ശൂന്യത പതുക്കെ അലിഞ്ഞു പോകുന്നപോലെ തോന്നി.
അവസാനം അമ്മയും ഞങ്ങളിലേക്ക് വന്നു ചേർന്നു.
അമ്മയുടെ കൈകൾ എന്റെ മുഖത്ത് പതിഞ്ഞ നിമിഷം… എനിക്ക് അറിയാതെ കണ്ണുകൾ വീണ്ടും നിറഞ്ഞു.എന്റെ മുഖത്തും കവിളിലും എല്ലാം അമ്മ ഉമ്മ വച്ചു.
"അഭി... മോനെ"എന്നൊക്കെ ഇടക്ക് പറയുന്നുണ്ടായിരുന്നു
പിന്നെ നടന്നത് അമ്മയുടെയും ചേച്ചിമാരുടെയും സ്നേഹ പ്രകടനം ആയിരുന്നു.
ഒരാൾ കഴിഞ്ഞാൽ അടുത്ത ആൾ എന്നെ പിടിച്ചു നോക്കും. തലയിൽ കൈവെക്കും. “ഇപ്പൊ വേദന ഉണ്ടോ…?” “തല കറങ്ങുന്നുണ്ടോ…?” എന്നൊക്കെ ചോദിച്ച് വീണ്ടും കണ്ണ് നിറക്കും.
അങ്ങനെ കുറെ നേരം അവരുടെ സ്നേഹവും കരച്ചിലും എല്ലാം സഹിച്ച് ഞാൻ ഓരോരുത്തരെയും സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
അച്ഛനാണെങ്കിൽ അപ്പുറത്ത് സോഫയിൽ ഇരുന്ന് ഇതെല്ലാം കണ്ടു ചെറുതായി ചിരിച്ചു കൊണ്ടിരിക്കുകയാണ്.
ഇനി ഞാൻ ഇങ്ങേരുടെ സന്തതി തന്നെ അല്ലേ…? ഇങ്ങനെ ഒക്കെ നടന്നിട്ടും ഇയാൾക്ക് ഒരു കൂസലും ഇല്ലല്ലോ… 🤔
ഞാൻ ഉള്ളിൽ ആലോചിച്ചു.
പക്ഷേ … എനിക്കുറപ്പായിരുന്നു.
അച്ഛനും ഒരുപാട് പേടിച്ചിട്ടുണ്ട്.
അത് പുറത്തുകാണിക്കാതെ ഇരിക്കുന്നതാണ്. കാരണം വീട്ടിൽ എല്ലാവരും ടെൻഷനായി നിൽക്കുമ്പോൾ ആരെങ്കിലും ഒരാൾ എങ്കിലും ശാന്തനായി ഇരിക്കണ്ടേ. അതാണ് അച്ഛൻ ചെയ്യുന്നത്.
അങ്ങനെ ഒരു വിധത്തിൽ എല്ലാവരുടെയും കരച്ചിലും പിഴിച്ചിലും ഒക്കെ തീർന്നു.
ഞാൻ ഒരു ദീർഘശ്വാസം വിട്ട് നേരെ പോയി സോഫയിലേക്ക് ചെരിഞ്ഞു.
💬 Comments
View all comments