Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]
രുദ്രപ്രതാപം 11
Rudraprathapam Part 11 | Author : Jhon Clinton
[ Previous Part ] [ www.kkstories.com ]
എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം നിറഞ്ഞു.
കാലങ്ങളായി ഞാൻ കൊതിച്ചിരുന്ന ആ സ്പർശനം…അവസാനം എനിക്ക് തിരിച്ചു കിട്ടി.
ഒരിക്കൽ എപ്പോഴും എന്റെ നിഴലു പോലെ നടന്നിരുന്ന അശ്വതി… കഴിഞ്ഞ മൂന്ന് വർഷമായി ഒരു അന്യയെ പോലെ മാറിനിന്ന അവൾ… ഇപ്പോൾ എന്നെ മുറുക്കി പിടിച്ചു നിൽക്കുകയാണ്.
ആ തിരിച്ചുവരവ് എന്റെ ഉള്ളിൽ എത്രമാത്രം സന്തോഷം ഉണ്ടാക്കിയെന്ന് എനിക്ക് തന്നെ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.
അറിയാതെ തന്നെ കണ്ണിന്റെ കോണിൽ നിന്ന് ചെറിയ കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങി.
എന്റെ അശ്വതി ചേച്ചി… വീണ്ടും എന്നിലേക്ക് തിരിച്ചു വന്നിരിക്കുന്നു.
ആ ചിന്ത മാത്രം മതി എന്റെ നെഞ്ച് നിറയാൻ.
ഞാൻ അവളെ കുറച്ചുകൂടി എന്നിലേക്ക് വലിച്ചു ചേർത്തു.
അവളുടെ മുടിയുടെ മണം ഇപ്പോൾ വ്യക്തമായി എനിക്ക് കിട്ടുന്നുണ്ടായിരുന്നു. ആ പരിചിതമായ മണം മനസ്സിനെ ഒരുപാട് വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയതുപോലെ തോന്നി.
“അഭി… നിനക്കൊന്നും പറ്റിയില്ലല്ലോ…”
അവൾ ഇടറിയ ശബ്ദത്തിൽ ചോദിച്ചു.
ആ ശബ്ദത്തിൽ പേടിയും സ്നേഹവും ഒരുപോലെ ഉണ്ടായിരുന്നു.
“എനിക്കൊന്നും ഇല്ലെടി… ഞാൻ ഒക്കേ ആണ്…”
അവളുടെ മുടിയിഴകൾ പതുക്കെ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു.
അത് കേട്ടിട്ടും അവൾ എന്നെ വിട്ടില്ല. മറിച്ച് കുറച്ചുകൂടി എന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു.
അപ്പോഴേക്കും അർച്ചന ചേച്ചിയും അപ്പുവും കൂടി ഞങ്ങൾക്കിടയിലേക്ക് വന്നു ചേർന്നു.
“ഞങ്ങളെ ഇങ്ങനെ തീ തീറ്റിച്ചപ്പോ സമാധാനം ആയല്ലോ …” അപ്പു കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
അർച്ചന ചേച്ചി ഒന്നും പറയാതെ എന്റെ തലയിൽ ഒന്ന് തട്ടി. പക്ഷേ ആ കണ്ണുകളും നിറഞ്ഞിരുന്നു.
ഞാൻ അവരെയെല്ലാം ചേർത്ത് പിടിച്ചു നിന്നു.
ആ നിമിഷം… എത്രയോ നാളായി ഉള്ളിൽ കെട്ടിക്കിടന്നിരുന്ന ഒരു ശൂന്യത പതുക്കെ അലിഞ്ഞു പോകുന്നപോലെ തോന്നി.
അവസാനം അമ്മയും ഞങ്ങളിലേക്ക് വന്നു ചേർന്നു.
അമ്മയുടെ കൈകൾ എന്റെ മുഖത്ത് പതിഞ്ഞ നിമിഷം… എനിക്ക് അറിയാതെ കണ്ണുകൾ വീണ്ടും നിറഞ്ഞു.എന്റെ മുഖത്തും കവിളിലും
💬 Comments
View all comments