0%

Chapter Title : രുദ്രപ്രതാപം 13 [Jhon Clinton]

Author : Jhon Clinton Read All Parts 42.6K

ഞായറാഴ്ച ആയതുകൊണ്ടാവും...
ഞാൻ മനസ്സിൽ വിചാരിച്ചു.

പെട്ടെന്നാണ് അത് സംഭവിച്ചത്.

ബാറ്റിൽ നിന്ന് പറന്നുയർന്ന ഒരു പന്ത് മിന്നൽ വേഗത്തിൽ ഞങ്ങളുടെ ഭാഗത്തേക്ക് പാഞ്ഞുവന്നു.

അതിന്റെ വരവ് കണ്ടപ്പോഴേ എന്റെ നെഞ്ചൊന്ന് പിടഞ്ഞു.

ആ സ്പീഡ് കണ്ടാൽ തന്നെ അറിയാം.

തലയ്ക്ക് കൊണ്ടാൽ ആളെ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വരും.

ഒരു നിമിഷം കൊണ്ട് ഞാൻ കണക്ക് കൂട്ടി.

പന്ത് നേരെ അശ്വതിയുടെ തലയ്ക്കാണ് വരുന്നത്.

അവൾ ഒന്നും അറിയാതെ നടന്നു കൊണ്ടിരിക്കുകയായിരുന്നു.

"അശ്വതി...!"

ഞാൻ വിളിക്കാൻ പോലും സമയം കിട്ടിയില്ല.

പന്ത് അവളുടെ നെറ്റിക്ക് തൊട്ടടുത്തെത്തിയ നിമിഷം ഞാൻ കൈ നീട്ടി.

ടപ്പ്!

ഒറ്റക്കൈയിൽ തന്നെ ഞാൻ അത് പിടിച്ചെടുത്തു.

അശ്വതി ഞെട്ടി കണ്ണുതുറന്ന് നോക്കി.

അവളുടെ മുഖത്തിന് തൊട്ടുമുന്നിൽ ഞാൻ പന്തും പിടിച്ച് നിൽക്കുകയായിരുന്നു.

ഒരു നിമിഷം അവൾ അനങ്ങാതെ നിന്നു.

അവളുടെ കണ്ണുകളിൽ ഞെട്ടൽ വ്യക്തമായിരുന്നു.

സത്യം പറഞ്ഞാൽ, പന്ത് ഒരു ഇഞ്ച് കൂടി വഴുതിയിരുന്നെങ്കിൽ അവളുടെ തല തന്നെയായിരുന്നു ലക്ഷ്യം.

ഗ്രൗണ്ടിൽ നിന്നിരുന്ന പയ്യന്മാരും സംഭവം കണ്ടിരുന്നു.

അവരിൽ രണ്ടുമൂന്ന് പേർ ഉടനെ ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു.

"ചേട്ടാ... സോറി... സോറി..."

അവർ ശ്വാസം മുട്ടിക്കൊണ്ട് പറഞ്ഞു.

ഞങ്ങൾക്ക് എന്തെങ്കിലും പറ്റിയോ എന്ന് അവർ വീണ്ടും വീണ്ടും ചോദിച്ചു.

അവരുടെ മുഖത്ത് പേടിയും കുറ്റബോധവും നിറഞ്ഞിരുന്നു.

പക്ഷേ അതൊന്നും എന്റെ പുന്നാര അർച്ചന ചേച്ചിക്ക് മതിയായില്ല.

"സൂക്ഷിച്ചു ഒക്കെ കളിക്കണ്ടേ ഇതെങ്ങാനും ദേഹത്തു കൊണ്ടായിരുന്നു എങ്കിലോ!"

അവൾ അവന്മാരെ ഇട്ട് പൊരിക്കാൻ തുടങ്ങി.

പാവങ്ങൾ തലകുനിച്ച് നിൽക്കുകയാണ്.

ഇനി കുറച്ച് നേരം

💬 Comments

View all comments